Connect with us

Film

നടൻ ഇന്നസെൻ്റ് മരണപ്പെട്ടതായ വാർത്ത വ്യാജം

ഗുരുതര നില തുടരുകയാണെന്നും ഉപകരണങ്ങളുടെ സഹായത്തോടെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകി വരുന്നതായും അവർ അറിയിച്ചു

Published

on

നടനും മുൻ പാർലമെൻ്റ് അംഗവുമായ നടൻ ഇന്നസെൻ്റ് മരണപ്പെട്ടതായി വ്യാജവാർത്ത .സമൂഹമാധ്യമങ്ങളിലാണ് വാർത്ത പ്രചരിക്കുന്നത്. അദ്ദേഹം ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതർ ഇന്നസെൻ്റിൻ്റെ നില ഇടക്കിടെ അറിയിക്കുന്നുണ്ട്.

 

ഗുരുതര നില തുടരുകയാണെന്നും ഉപകരണങ്ങളുടെ സഹായത്തോടെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകി വരുന്നതായും അവർ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു

വളവ് തിരിയുന്നതിനിടയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

Published

on

മുംബൈ: ടെലിവിഷന്‍ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തില്‍ മരിച്ചു. ഹിന്ദി ടിവി ഷോയായ സാരാഭായി വേഴ്‌സസ് സാരാഭായിയിലെ വൈഭവി ഉപാധ്യായുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

നിര്‍മാതാവും നടനുമായ ജെഡി മജീതിയയാണ് നടിയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഇത് അവിശ്വസനീയവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് നടന്‍ ജെഡി മജീതിയ കുറിച്ചു. ഇന്നലെ പുലര്‍ച്ചെ ഹിമാചല്‍ പ്രദേശില്‍ വച്ചാണ് അപകടം. വളവ് തിരിയുന്നതിനിടയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാറില്‍ നടിയ്‌ക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

Celebrity

പീഡന പരാതിയില്‍ നടന്‍ ഉണ്ണിമുകുന്ദന് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Published

on

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ഉണ്ണി മുകുന്ദന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പീഡന പരാതിയില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. വിചാരണ നടപടി സ്റ്റേ ചെയ്ത തീരുമാനം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണിമുകുന്ദന്‍ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തിയ കേസില്‍ നടന് ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021 ല്‍ കേസിന്റെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കേസിന്റെ വിചാരണ സ്‌റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്.

കോടതിയെ തെറ്റിദ്ധരിപ്പച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസില്‍ വിശദമായി സത്യവാങ്മൂലം സമര്‍പ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

Continue Reading

Film

നടനും മോഡലുമായ ആദിത്യ സിംഗ് രജപുത് മരിച്ച നിലയിൽ

യക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണം

Published

on

നടനും മോഡലുമായ ആദിത്യ സിംഗ് രജപുത് മരിച്ച നിലയിൽ കണ്ടെത്തി. 32 വയസ്സായിരുന്നു. ഹിന്ദിയിൽ പങ്കാളികളെ തിരഞ്ഞെടുക്കുന്ന ടി.വി ഷോയായ സ്പ്ലിറ്റ് വില്ല 9ലെ പ്രമുഖ താരമായിരുന്നു.

ഉത്തര്‍ഖണ്ഡ് സ്വദേശിയായ താരം മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണം.

Continue Reading

Trending