ചെന്നൈ: ക്യാന്‍സറാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ കാര്‍ത്തിക്. ‘എന്റെ വിക്കീപീഡിയയില്‍ എനിക്ക് കാന്‍സറാണെന്ന് ആരോ എഴുതി വെച്ചു. കാന്‍സറിനോടുള്ള എല്ലാ ബഹുമാനത്തോടെയും പറയുന്നു, ഇനി ഓസ്‌കാര്‍ ഉണ്ടെന്ന് എഴുതി വെയ്ക്കണം’-ക്യാന്‍സറാണെന്ന റിപ്പോര്‍ട്ടിനോട് കാര്‍ത്തികിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

കാര്‍ത്തികിന്റെ വിക്കീപീഡിയ പേജില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കാന്‍സറാണെന്ന തരത്തില്‍ വന്ന വിവരം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് തള്ളി കാര്‍ത്തിക് തന്നെ രംഗത്തെത്തുകയായിരുന്നു. ‘എന്റെ വിക്കീപീഡിയയില്‍ എനിക്ക് കാന്‍സറാണെന്ന് ആരോ എഴുതി വെച്ചു. കാന്‍സറിനോടുള്ള എല്ലാ ബഹുമാനത്തോടെയും പറയുന്നു, ഇനി ഓസ്‌കാര്‍ ഉണ്ടെന്ന് എഴുതി വെയ്ക്കണം’ കാര്‍ത്തിക് കുറിച്ചു. ഗായിക സുചിത്രയുടെ ഭര്‍ത്താവുകൂടിയാണ് കാര്‍ത്തിക്.

കാര്‍ത്തികിന്റെ ഭാര്യ സുചിത്രയും സമാനമായ പ്രശ്‌നം നേരിട്ടിട്ടുണ്ട്. സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് സുചീ ലീക്‌സ് എന്ന പേരില്‍ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തു വിടുകയായിരുന്നു. ഒരു വര്‍ഷം പിന്നിട്ടിട്ടും സുചിത്രയുടെ പേരിലുണ്ടാക്കിയ നിരവധി വ്യാജ അക്കൗണ്ടുകളില്‍ നിന്ന് ഇത് വന്നു കൊണ്ടിരിക്കുകയാണ്.