ചെന്നൈ: തമിഴ് നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളില്‍ ഇടിച്ചു. ഒരു ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളുടെ കാലിനാണ് പരിക്കേറ്റത്.

ധ്രുവ് മദ്യപിച്ചാണ് കാറോടിച്ചതെന്നും പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ വസതിക്ക് സമീപമായിരുന്നു അപകടം. സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ ‘വര്‍മ’യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ധ്രുവ്.