കൊച്ചി: അഭിനയത്തോടൊപ്പം തന്നെ സംവിധാനത്തിലും ഒരു കൈ നോക്കാന്‍ നടന്‍ വിനായകന്‍. ‘പാര്‍ട്ടി’ എന്നാണ് ചിത്രത്തിന്റെ പേര്. സംവിധാനം ചെയ്യുന്ന സിനിമയുടെ രചനയും വിനായകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

അടുത്തവര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ആഷിക് അബുവാണ് ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ വിനായകനെ നായകനാക്കി ആഷിക് അബു ഒരു ചിത്രം സംവിധാനം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അയ്യന്‍കാളിയുടെ ജീവചരിത്രചിത്രമാണ് ഈ പ്രോജക്ട് എന്നും ഊഹാപോഹങ്ങള്‍ ഉണ്ടായി. എന്നാല്‍ അത്തരത്തിലൊരു പ്രഖ്യാപനം ഔദ്യോഗികമായി ഇനിയും പുറത്തെത്തിയിട്ടില്ല.