ദുബായ്: നടി ആശ ശരത്തിന് യു.എ.ഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആശ ശരത്ത് വിസ ഏറ്റുവാങ്ങി.

മലയാള സിനിമയില്‍ നേരത്തേ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ തുടങ്ങിയവര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.