പനാജി: മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയും പ്രതിശ്രുത വരന്‍ ശുഭം ഡെഡ്ജും കാര്‍ അപകടത്തില്‍ മരിച്ചു. കാര്‍ പുഴയില്‍ വീണ് ഡോര്‍ ലോക്കായതോടെ മുങ്ങി മരിക്കുകയായിരുന്നു. ബാഗ-കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഈശ്വരിക്ക് 25ഉം ശുഭം ഡെഡ്ജിന് 28ഉം ആണ് പ്രായം.

രാവിലെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. ഏഴു മണിയോടെ അഗ്നിശമന സേന എത്തി കാറും ഇരുവരുടെയും മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു.

ഇരുവരുടെയും വിവാഹ നിശ്ചയം അടുത്ത മാസം നടക്കാനിരിക്കെയാണ് അന്ത്യം. ഈശ്വരിയുടെ ചില ഹിന്ദി, മറാത്തി പ്രൊജക്ടുകളുടെ ഷൂട്ട് കഴിഞ്ഞ ശേഷം സെപ്തംബര്‍ 15നാണ് രണ്ടുപേരും ഗോവയിലെത്തിയത്.