കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. ദിലീപടക്കം മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദിലീപ് കോടതിയിലെത്തി. അഭിഭാഷകനൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനിയും കോടതിയില്‍ ഹാജരായി. പ്രാരംഭവാദത്തിനും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനുമുളള തീയ്യതി ഇന്ന് തീരുമാനിക്കും. വിചാരണ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Be the first to write a comment.