Connect with us

More

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ ഇന്ന് തുടങ്ങും

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങും. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപടക്കം മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാരംഭവാദത്തിനും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനുമുളള തീയ്യതി ഇന്ന് തീരുമാനിക്കും. വിചാരണ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതേസമയം, ദിലീപ് നേരിട്ട് ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ദിലീപ് അവധിക്ക് അപേക്ഷ നല്‍കുമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ അറിയിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending