വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി നടി ദിവ്യാഉണ്ണി. ആശംസകളറിയച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും ദിവ്യാഉണ്ണി നന്ദി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യാഉണ്ണി വിവാഹചിത്രം സഹിതം വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയത്.

ഫെബ്രുവരി നാലിനാണ് വിവാഹം നടന്നത്. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യയെ വിവാഹം ചെയ്തത്. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. എഞ്ചിനീയറായ അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണില്‍ താമസക്കാരനാണ്. അമേരിക്കന്‍ മലയാളിയായിരുന്നു ദിവ്യയുടെ ആദ്യഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ആദ്യ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് പുനര്‍വിവാഹം. വരന്റേയും വധുവിന്റേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.

സിനിമയില്‍ സജീവമായിരിക്കുമ്പോഴായിരുന്നു ആദ്യവിവാഹം. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യാഉണ്ണി.