തൃശൂര്‍: സിനിമ-സീരിയല്‍ നടി രേഖാ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരിലെ ശോഭാ സിറ്റിയിലെ ഫ്ളാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യാത്രാമൊഴി, ഉദ്യാനപാലകന്‍, നീ വരുവോളം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സീരിയല്‍ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ചന്ദനമഴ എന്ന ജനപ്രിയ സീരിയലിലും സ്ത്രീ ജന്മം എന്ന സീരിയലിലും പ്രധാനപ്പെട്ട കഥാപാത്രത്തെ രേഖ അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ മായമ്മ ജനപ്രിയ കഥാപാത്രമായിരുന്നു.

rekha-1
ഫ്‌ലാറ്റിലെ ഒമ്പതാം നിലയിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു ഡ്രൈവറാണ് പൊലീസില്‍ വിവരമറിയിച്ചത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫ്‌ലാറ്റിന്റെ വാതില്‍ അകത്തു നിന്നു അടച്ചിട്ട നിലയിലായിരുന്നു. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. പൊലീസി ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോട്ടത്തിനായി ആസ്പത്രിയിലേക്കു മാറ്റി.