ക്വലാലംപൂര്‍: മലേഷ്യയില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക.ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. ഫോട്ടോയക്കുവേണ്ടി പാമ്പു പരിശീലകന്‍ പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. എന്നാല്‍ ആദ്യം ധൈര്യം കാണിച്ച നടിക്ക് നിമിഷങ്ങള്‍ പിന്നിടുന്തോറും പേടിയായിത്തുടങ്ങി. പിന്നീട് പാമ്പിനെ മാറ്റാന്‍ സഹായിക്കാന്‍ നടി ആവശ്യപ്പെട്ടെങ്കിലും വേദികയുട പേടിയില്‍ രസം കണ്ട ആരും സഹായിച്ചില്ല. ഇതോടെ വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്ത് കഴുത്തില്‍ വച്ച് അവസ്ഥയിലായി നടി. അവസാനം പാമ്പിനെ മാറ്റി തരാന്‍ വേദിക പാമ്പുപരിപാലകനോട് അപേക്ഷിക്കുകയായിരുന്നു. ഇതിന്റെ രസകരമായ വീഡിയോ വേദിക തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

2006ല്‍ തമിഴ് ചിത്രമായ മദ്രാസിയിലൂടെ അഭിനയ രംഗത്ത് അരങ്ങേറിയ വേദിക കന്നഡ, മലയാളം തമിഴ് തുടങ്ങി ഭാഷങ്ങളില്‍ ഇരുപതിലധികം സിനിമയില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

വീഡിയോ കാണാം: