Connect with us

india

കാര്‍ഷിക നിയമം അദാനിക്കു വേണ്ടിയെന്ന സംശയം ബലപ്പെടുന്നു; മോദിക്കാലത്ത് കാര്‍ഷിക മേഖലയില്‍ അദാനി രജിസ്റ്റര്‍ ചെയ്തത് 20 കമ്പനികള്‍

കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ പാസാക്കുന്നതിന് ഒരു മാസം മുമ്പു മാത്രം അദാനി ഗ്രൂപ്പിന് 22 ഏക്കര്‍ സ്ഥലം ഹരിനായ സര്‍ക്കാര്‍ വെറും 27 ലക്ഷം രൂപയ്ക്കാണ് അനുവദിച്ചത്.

Published

on

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കോര്‍പറേറ്റ് ലോബികള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഈയിടെ പാസാക്കിയ കാര്‍ഷിക നിയമം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് എന്ന വിമര്‍ശനത്തിന് പിന്നാലെയാണ് അദാനിക്കു സര്‍ക്കാര്‍ ചെയ്തു കൊടുത്ത വഴി വിട്ട നീക്കങ്ങള്‍ പുറത്തുവരുന്നത്.

കാര്‍ഷിക മേഖലയില്‍ അദാനി ഗ്രൂപ്പിന്റെ 20 കമ്പനികള്‍ക്കാണ് മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അനുമതി നല്‍കിയിട്ടുള്ളത്. 2014ല്‍ അഞ്ച് കമ്പനികള്‍ക്കും 2016ല്‍ രണ്ട് കമ്പനികള്‍ക്കുമാണ് അനുമതി ലഭിച്ചത്. അദാനി അഗ്രി ലോജിസ്റ്റിക്‌സ് എന്ന പേരില്‍ സത്‌ന, ഹര്‍ദ, ഉജ്ജയ്ന്‍, ദേവാസ്, കത്യാര്‍, കന്നൗജ്, പാനിപ്പത്ത് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കമ്പനികള്‍.

2017ല്‍ എട്ട് കമ്പനികള്‍ക്കും അടുത്ത വര്‍ഷം അഞ്ചു കമ്പനികള്‍ക്കും അനുമതിയുണ്ടായി. ദാഹോദ്, സമസ്തിപൂര്‍, ധര്‍ഭംഗ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചത്.

അതിനിടെ, കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ പാസാക്കുന്നതിന് ഒരു മാസം മുമ്പു മാത്രം അദാനി ഗ്രൂപ്പിന് 22 ഏക്കര്‍ സ്ഥലം ഹരിനായ സര്‍ക്കാര്‍ വെറും 27 ലക്ഷം രൂപയ്ക്കാണ് അനുവദിച്ചത്. പാനിപ്പത്ത് ജില്ലയിലാണ് അദാനി അഗ്രി ലോജിസ്റ്റിക് എന്ന പേരില്‍ കമ്പനിക്ക് തിടുക്കത്തില്‍ അനുമതി നല്‍കിയത്. ലോക്ക്ഡൗണ്‍ വേളയിലായിരുന്നു ഈ ഇടപാട് എന്നതും എടുത്തു പറയേണ്ടതാണ്.

യുപിഎ സര്‍ക്കാറിന്റെ കാലത്ത് പ്രകൃതിയെ പരിക്കേല്‍പ്പിച്ചതിന് അദാനി പോര്‍ട്‌സ് ആന്‍ഡ് സെസിന് ചുമത്തിയ 200 കോടി രൂപയുടെ പിഴ മോദി സര്‍ക്കാറാണ് ഒഴിവാക്കി നല്‍കിയത്. ഹരിത ചട്ടങ്ങള്‍ ലംഘിച്ചതിനായിരുന്നു പിഴ.

അദാനിയുടെ വാദങ്ങള്‍

കര്‍ഷകരില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുകയോ അവയുടെ വില തീരുമാനിക്കുകയോ ചെയ്യുന്നില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്സിഐ)ക്കു വേണ്ട സംഭരണ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും നടത്തുകയുമാണ് തങ്ങള്‍ ചെയ്യുന്നത് എന്നും കമ്പനി വിശദീകരിക്കുന്നു.

‘സൂക്ഷിപ്പുശേഖരത്തിന്റെ അളവോ ഭക്ഷ്യധാന്യത്തിന്റെ വിലയോ തീരുമാനിക്കുന്നതില്‍ കമ്പനിക്ക് പങ്കില്ല. എഫ്സിഐക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നല്‍കുക മാത്രമാണ് ചെയ്യുന്നത്’ എന്നാണ് അദാനി ഗ്രൂപ്പ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചത്.

കര്‍ഷക സമരം കൊടുമ്പിരി കൊണ്ട വേളയിലാണ് അദാനിയുടെ വിശദീകരണം. അദാനിക്കും അംബാനിക്കും വേണ്ടിയാണ് സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ മാറ്റിയെഴുതുന്നത് എന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. റിലയന്‍സിനെ ബഹിഷ്‌കരിക്കാനും ചില കാര്‍ഷിക കൂട്ടായ്മകള്‍ തീരുമാനിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

india

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.

തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

Continue Reading

india

ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ

ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.

Published

on

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.

35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്‍. ഷണ്‍മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

സ്‌കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്‌കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്‌നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.

Continue Reading

Trending