അഞ്ചല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചല്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. അഞ്ചല്‍ തടിക്കാട് കോട്ടുമല ചരുവിള വീട്ടില്‍ വിഷ്ണു (27), ആയൂര്‍ ഇളമാട് അമ്പലമുക്ക് മുകുളുവിള വീട്ടില്‍ ദിലീപ് (23) എന്നിവരാണ് അറസ്റ്റിലായത്.

2019 മാര്‍ച്ചില്‍ വിഷ്ണു പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ വീട്ടില്‍വെച്ചും 2020 ഫെബ്രുവരിയില്‍ ദിലീപ് കുട്ടിയെ മറ്റൊരുബന്ധുവിന്റെ വീട്ടില്‍ വെച്ചുമാണ് ബലാത്സംഗം ചെയ്തത്.

പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇരുവര്‍ക്കുമെതിരെ പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.