ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ റേഷന്‍ ഷോപ്പുകളും ജൂണ്‍ 30നകം ആധാര്‍ ബന്ധിതമാക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 558000 റേഷന്‍ ഷോപ്പുകളില്‍ ആധാര്‍ബന്ധിത ഇടപാടുകള്‍ നടത്തുന്നതിന് ഭക്ഷ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തി വരികയാണെന്ന് അദ്ദേഹം ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 20 ലക്ഷം ആധാര്‍ബന്ധിത പോയിന്റ് ഓഫ് സെയില്‍സ് മെഷീനുകള്‍ റേഷന്‍ ഷോപ്പുകള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷ്യസബ്‌സിഡിയായി ഒരു കോടി 20 ലക്ഷം രൂപ വിതരണം ചെയ്യുന്നുണ്ട്. ഇത് ക്ഷേമപദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താനാവുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.