Football

എ.എഫ്.സി ഏഷ്യന്‍ കപ്പിന് ഇന്ന് തുടക്കം; ഇന്ത്യക്ക് എതിരാളി ഓസ്‌ട്രേലിയ

By webdesk13

January 12, 2024

ഏഷ്യയുടെ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് തുടക്കം. ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് വേദിയായ ലുസൈലിലേക്ക് വീണ്ടും എത്തുന്നു. ആതിഥേയരായ ഖത്തര്‍ ഉദ്ഘാടന മത്സരത്തില്‍ ലെബനനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്.

സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനില്‍ ഛേത്രിയുടെ നീലപ്പടയ്ക്കുള്ളത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ പക്ഷേ യു.എ.ഇയോടും ബഹ്‌റെയ്‌നോടും പരാജയപ്പെട്ടു. ഇത്തവണ ഓസ്‌ട്രേലിയയ്‌ക്കൊപ്പം സിറിയയും കസാക്കിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.

ഖത്തറില്‍ 2022 ഒക്ടോബറില്‍ നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഓസ്‌ട്രേലിയ. ശക്തരായ എതിരാളികളെ തോല്‍പ്പിക്കുക ഇന്ത്യയ്ക്ക് ഏറെ പ്രയാസകരമാണ്. എങ്കിലും അടുത്ത ലോകകപ്പിന് യോഗ്യതാ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയോട് കീഴടങ്ങിപോരുന്നത് താല്‍പ്പര്യമുണ്ടാകില്ല. ആവേശകരമായ മത്സരത്തിനായി കാത്തിരിക്കാം.