News

ശരീരം വെളിപ്പെടുന്ന സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ സ്ത്രീകളെ അനുവദിക്കില്ല; പ്രഖ്യാപനവുമായി താലിബാന്‍

By web desk 1

September 09, 2021

കാബൂള്‍: ശരീരം വെളിപ്പെടുന്ന സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ സ്ത്രീകള്‍ക്ക് അനുവദിക്കില്ലെന്ന് താലിബാന്‍. സാംസ്‌കാരിക വിഭാഗം ഉപാധ്യക്ഷന്‍ അഹ്മദുല്ല വാസിഖാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ഇതോടെ ക്രിക്കറ്റടക്കമുള്ള മത്സരങ്ങളില്‍ അഫ്ഗാനിസ്താന്‍ വനിതകള്‍ക്ക് പങ്കെടുക്കാനാവില്ല.

അതേസമയം താലിബാന്റെ തീരുമാനത്തില്‍ പ്രതിഷേധവുമായി ഓസ്‌ട്രേലിയ രംഗത്തെത്തി. അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറുമെന്ന് പ്രഖ്യാപിച്ചു. ക്രിക്കറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച പ്രധാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു.