Connect with us

crime

മൂന്ന് ദിവസം കഴിഞ്ഞ് ഉയിര്‍ത്തെഴുന്നേല്‍ക്കും; ജീവനോടെ കുഴിയില്‍ കിടന്ന പാസ്റ്റര്‍ മരിച്ചു

ക്രിസ്തുവിനെ പോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച് കുഴിയില്‍ ഇറങ്ങി കിടന്ന പാസ്റ്റര്‍ മരണപ്പെട്ടു. 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്

Published

on

ക്രിസ്തുവിനെ പോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച് കുഴിയില്‍ ഇറങ്ങി കിടന്ന പാസ്റ്റര്‍ മരണപ്പെട്ടു. 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്. ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായിരുന്നു.

വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാള്‍ കൈകാലുകള്‍ ബന്ധിച്ച് കുഴിയില്‍ ഇറങ്ങി കിടന്നത്. തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം താന്‍ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും ഇയാള്‍ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു. ഇത് അനുയായികള്‍ വിശ്വസിക്കുകയും ഇയാളെ മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോള്‍ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നുപേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് ഇവര്‍ സംഭവം െപാലീസിനെ അറിയിക്കുന്നത്. സഹായികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

crime

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

Trending