india

എണ്ണക്ക് വില കൂട്ടിയത് ജനക്ഷേമ പ്രവര്‍ത്തനത്തിന്; വിചിത്ര ന്യായം നിരത്തി കേന്ദ്ര പെട്രോളിയം മന്ത്രി

By web desk 1

August 25, 2021

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനെ വിചിത്രമായി ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. വില കൂട്ടിയത് ജനങ്ങള്‍ക്ക് ക്ഷേമപ്രവര്‍ത്തനം ചെയ്യാനാണെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

സര്‍ക്കാര്‍ ഒരു ലിറ്റര്‍ പെട്രോളിന് 32 രൂപയാണ് എക്‌സൈസ് തീരുവ നല്‍കുന്നത്. ഇത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്.

‘സര്‍ക്കാര്‍ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. സൗജന്യ വാക്‌സിനും മറ്റു സൗകര്യങ്ങളും നല്‍കി. ഇതെല്ലാം പരിഗണിക്കണം. എക്‌സൈസ് ഡ്യൂട്ടി തീരുവയുടെ കാര്യം ഏപ്രില്‍ 2010ലേതിന് സമാനമായി തുടരും-കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.