കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും വന്‍കവര്‍ച്ച. മട്ടാഞ്ചേരിയിലെ റബര്‍ വ്യാപാരിയായ ഗുജറാത്ത് സ്വദേശിയുടെ വീട്ടിലാണ് ഇത്തവണ കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരം ആളില്ലാതിരുന്ന വീട്ടില്‍ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന 72 പവന്‍ സ്വര്‍ണവും 50,000 രൂപയും കവര്‍ന്നു.

മോഷണത്തില്‍ പൊലീസില്‍ പരാതി നല്‍കിയ റബ്ബര്‍ വ്യാപരി തമിഴ് നാടോടി സ്ത്രീകളെ സംശയിക്കുന്നതായി പറഞ്ഞു. പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.