ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളതക്ക് ആദരമര്‍പ്പിക്കാന്‍ തലമുണ്ഡനം ചെയ്ത് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍. കുടംബാംഗങ്ങള്‍ മരിക്കുമ്പോള്‍ ആചരിക്കുന്ന ഈ ചടങ്ങില്‍ അമ്മക്ക് വേണ്ടി തലമുണ്ഡനം ചെയ്യാന്‍ പാര്‍ട്ടിയിലെ വനിതാപ്രവര്‍ത്തകര്‍ മുതല്‍ എം.പി, എം.എല്‍.എമാര്‍ വരെ തയ്യാറായി.

തലൈവി ഞങ്ങള്‍ക്ക് അമ്മയായിരുന്നു. അവര്‍ മരിപ്പോള്‍ എന്റെ രണ്ടു മക്കള്‍ക്കും അവരുടെ അമ്മയെയാണ് നഷ്ടമായത്. എ.ഐ.എ.ഡി.എം.കെ യിലെ യുവ നേതാവായ മനോജ് പറഞ്ഞു.

അമ്മ നേതാവ് മാത്രമായിരുന്നില്ല ഞങ്ങളുടെ കുടുംബാംഗവുമായിരുന്നുവെന്ന് തലമുണ്ഡനം ചെയ്ത എം.പിമാരില്‍ ഒരാളായ സെന്തിലനാഥന്‍ അനുശോചിച്ചു. കുടുംബാംഗങ്ങള്‍ മരിക്കുമ്പോള്‍ തലമുണ്ഡനം ചെയ്യുന്നത് പൊതു ആചാരമാണ്. അതിനാലാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്നും നേതാക്കള്‍ അറിയിച്ചു. ചെന്നൈയിലെ ശബരി ക്ഷേത്രത്തില്‍ വെച്ചാണ് സെന്തിലനാഥന്‍ ചടങ്ങുകള്‍ നടത്തിയത്.

ബുധനാഴ്ചയും മറീന ബീച്ചില്‍ ജയലളിതയെ സംസ്‌കരിച്ച എം.ജി.ആര്‍ സ്മാരകത്തിലേക്ക് ആയിരങ്ങള്‍ നിറകണ്ണുകളുമായി ഒഴുകിയെത്തി.