ന്യൂഡല്‍ഹി: കേരളത്തിന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഉടന്‍ അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയാണ് സംസ്ഥാനത്തിന് എയിംസ് സ്വപ്നത്തിന് മങ്ങലേല്‍പിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കേന്ദ്രത്തിന്മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കേരളത്തിലേക്ക് ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കൊണ്ടുവരുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം പാളി. കേരളത്തിന്റെ ആവശ്യം പിന്നീട് പരിഗണിക്കുമെന്ന് കത്തില്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ ആരോഗ്യമന്ത്രി തയാറായിട്ടില്ല.

dgdg-copy

സംസ്ഥാനത്തിന് എയിംസ് എന്ന സ്വപ്നം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഇതിനായി 200 ഏക്കറോളം സ്ഥലം കണ്ടെത്തി നല്‍കുകയാണ് വേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ഭൂമിയേറ്റെടുക്കലിലെ കാലതാമസം ഒഴിവാക്കാനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റവന്യൂ ഭൂമി കണ്ടെത്താന്‍ നിര്‍ദേശവും നല്‍കിയിരുന്നു.