Connect with us

india

എയര്‍ ഇന്ത്യ, വിസ്താര; ലയനം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

ഇടപാട് 2024 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും

Published

on

പ്രധാന എയര്‍ലൈനുകളായ വിസ്താര, എയര്‍ ഇന്ത്യ എന്നിവയുടെ ഏകീകരണം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയും രണ്ടാമത്തെ വലിയ ആഭ്യന്തര ക്യാരിയറുമായി എയര്‍ ഇന്ത്യ മാറുമെന്ന് കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും വിസ്താര, എയര്‍ ഇന്ത്യയുമായി ലയിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ഏകീകരണത്തിന്റെ ഭാഗമായി എസ്‌ഐഎ എയര്‍ ഇന്ത്യയില്‍ 2059 കോടി രൂപ നിക്ഷേപിക്കുമെന്നും 25.1 ശതമാനം ഓഹരി പങ്കാളിത്തം വഹിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാട് 2024 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും. ‘ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്ന എയര്‍ ഇന്ത്യയെ സൃഷ്ടിക്കാനുള്ള അവസരത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണ്’ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗോ ഫസ്റ്റ് എയര്‍ലൈന് 10 ലക്ഷം രൂപ പിഴ: നടപടി 55 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍

ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിച്ചു.

Published

on

ന്യൂഡല്‍ഹി: 55 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈന് പത്തുലക്ഷം രൂപ പിഴ ഈടാക്കി ഡിജിസിഎ. സംഭവത്തില്‍ വിവിധ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഗോ ഫസ്റ്റ് എയര്‍ലൈന് ഡിജിസിഎ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി.

യാത്രക്കാരെ വിമാനത്തില്‍ കയറ്റാതെ പുറപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ ഗോ ഫസ്റ്റ് എയര്‍ലൈന് നോട്ടീസ് നല്‍കിയത്. ആശയവിനിമത്തിലെ അപര്യാപ്തതയും ഏകോപനത്തിലെ പോരായ്മയുമാണ് വീഴ്ച സംഭവിക്കാന്‍ കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം.

ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിച്ചു. എയര്‍ലൈനിന്റെ ബസില്‍ കയറിയ 55 യാത്രക്കാരെയാണ് വിമാനത്തില്‍ കയറ്റാതെ വിമാനം പുറപ്പെട്ടത്. 55 പേരും എയര്‍ലൈനിന്റെ ബസില്‍ കാത്തിരിക്കെയാണ് വിമാനം പുറപ്പെട്ടത്. 53 പേരെ വേറൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. രണ്ടു യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു.

Continue Reading

india

മുഹമ്മദ് ഫൈസലിന് ആശ്വസം; ഹൈക്കോടതിയുടെ വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്

Published

on

ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് ആശ്വസമായി സുപ്രീംകോടതിയുടെ നിര്‍ദേശം. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കുമ്പോള്‍ മുഹമ്മദ് ഫൈസല്‍ കുറ്റകാരനെന്ന് കണ്ടെത്തിയ കവരത്തി സെക്ഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

Continue Reading

gulf

ഗള്‍ഫ് നാടുകളില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗള്‍ഫ്നാടുകളില്‍ ആഘോഷിച്ചു

Published

on

അബുദാബി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗള്‍ഫ്നാടുകളില്‍ ആഘോഷിച്ചു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ അംബാസ്സഡര്‍മാര്‍ ദേശീയ പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്ത പരിപാടി വര്‍ണ്ണാഭമായിരുന്നു. വിവിധ സംഘടനാ പ്രതിനിധികളും വാണിജ്യ-വ്യവസായ പ്രമുഖരും സംബന്ധിച്ചു.

ഇന്ത്യന്‍ എംബസി അബുദാബിയില്‍ ഒരുക്കിയ പരിപാടിയില്‍ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ് യാന്‍ മുഖ്യാഥിതിയായിരുന്നു.  ഇന്ത്യൻ അംബാസഡർ സഞ്ജയ്‌ സുധീർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.

അമ്പതോളം രാജ്യങ്ങളിലെ അംബാസ്സഡര്‍മാരും പ്രമുഖരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യയുടെ വിവിധ കാലാപരിപാടികള്‍ അരങ്ങേറി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം തുടങ്ങി വിവിധ സംഘടനാ ആസ്ഥാനങ്ങളില്‍ ദേശീയപതാക ഉയര്‍ത്തി.

 

Continue Reading

Trending