Video Stories
വിമാന കമ്പനികളുടെ അവധിക്കാല കൊള്ള; ടിക്കറ്റിന് മൂന്നിരട്ടി തുക
കേരളത്തില്‍ നിന്ന് യു എ ഇ സെക്ടറില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് ഈ മാസം ഒന്ന് മുതല്‍ നാല് മുതല്‍ ആറിരട്ടി വരെ നിരക്ക് വര്‍ധിപ്പിച്ചു
ഗള്‍ഫ് യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍. ക്രിസ്മസ് സീസണ് മുന്നില്‍ക്കണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതോടെ യാത്രക്കാര്‍ പ്രയാസത്തിലായി. വിമാനക്കമ്പനികളുടെ സീസണ് കണ്ടുള്ള വര്‍ധനവിന് പുറമേ ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതും ഗള്‍ഫിലേക്കും തിരിച്ചുമുള്ള നിരക്ക് കുത്തനെ കൂട്ടി.
ക്രിസ്മസ് അവധി ആഘോഷിക്കാന്‍ ഗള്‍ഫിലേക്ക് പോകുന്നവര്‍ക്കും നാട്ടിലേക്ക് യാത്രയാകുന്നവരെയുമാണ് നിരക്ക് വര്‍ധനവ് വെട്ടിലാക്കിയത്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ടിക്കറ്റിന് മൂന്നിരട്ടിയോളമാണ് വര്‍ധിപ്പിച്ചത്.
കമ്പനികള്‍ മാസങ്ങള്‍ക്ക് മുമ്പേ ഏജന്‍സികളുമായി നിരക്കില്‍ ധാരണയുണ്ടാക്കി, ഗ്രൂപ്പ് ടിക്കറ്റിന്റെ മറവില്‍ പകുതിയോളം ടിക്കറ്റുകള്‍ മറിച്ചുനല്‍കും. ഇതോടെ വെബ്സൈറ്റുകളില്‍ ടിക്കറ്റുകളുടെ എണ്ണം കുറയുകയും ആവശ്യക്കാര്‍ കൂടുകയും ചെയ്യും.
ശേഷിക്കുന്ന ടിക്കറ്റുകള്‍ക്ക് കമ്പനികള്‍ക്ക് തോന്നിയപോലെ നിരക്ക് വര്‍ധിപ്പിക്കാം. നിരക്കിളവ് പ്രതീക്ഷിച്ച് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കില്ല. എയര്‍ ഇന്ത്യയുടെ സൈറ്റില്‍ ഈ മാസം 20ന് കോഴിക്കോട് നിന്ന് ദുബൈ സെക്ടറിലേക്ക് 35,000 രൂപക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഇതേ ദിവസം തന്നെ ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് 30,000 രൂപക്ക് മുകളിലാണ് നിരക്ക്.
10,000 രൂപയില്‍ താഴെയാണ് സാധാരണഗതിയില്‍ ദുബൈ- കോഴിക്കോട് സര്‍വീസിന് വരാറ്. ഇനി ഈ നരക്കില്‍ ടിക്കറ്റെടുക്കാമെന്ന് വെച്ചാലോ, ആവശ്യത്തിന് ടിക്കറ്റ് ഇല്ലെന്ന മറുപടിയാകും കമ്പനികള്‍ തരിക. ടിക്കറ്റ് കൂട്ടത്തോടെ എടുത്ത് ട്രാവല്‍ ഏജന്‍സികള്‍ പൂഴ്ത്തിവെക്കുന്നതാണ് ഇതിന് കാരണമെന്നാണ് പ്രവാസികള്‍ പറയുന്നത്. പൂഴ്ത്തിവെച്ച ടിക്കറ്റുകള്‍ സീസണ് ആരംഭിക്കുമ്പോള്‍ ട്രാവല്‍ ഏജന്‍സികള്‍ പുറത്തെടുക്കും. സൈറ്റുകളിലുള്ളതിനേക്കാള്‍ 1,000 രൂപ വരെ ഏജന്‍സികള്‍ കുറച്ച് നല്‍കുമെങ്കിലും പലമടങ്ങ് ലാഭം ഇവരിലേക്കെത്തും. കണ്ണൂര്‍, കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ദുബൈ, അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യണമെങ്കില്‍ ഈ മാസം 26 മുതല്‍ ജനുവരി എട്ടുവരെ 35,555 മുതല്‍ 44,037 രൂപ വരെയാണ് നിരക്ക്. 12,000ത്തില്‍ നിന്നാണ് ഈ വര്‍ധന.
ക്രിസ്മസ്, പുതുവത്സരാഘോഷവും ഗള്‍ഫില്‍ വിദ്യാലയങ്ങളുടെ അവധിക്കാലവും മുന്‍കൂട്ടിക്കണ്ടാണ് ഈ കൊള്ള. കേരളത്തില്‍ നിന്ന് യു എ ഇ സെക്ടറില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് ഈ മാസം ഒന്ന് മുതല്‍ നാല് മുതല്‍ ആറിരട്ടി വരെ നിരക്ക് വര്‍ധിപ്പിച്ചു.
നിലവിലെ 13,500 രൂപ 78,000 ആകും. ദുബൈയില്‍ നിന്ന് കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഈ മാസം എട്ട് മുതല്‍ 22 വരെ 32,880 മുതല്‍ 42,617 രൂപ വരെയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ഷാര്‍ജ, അബൂദബി വിമാനത്താവളങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഈ മാസം അവസാനത്തില്‍ 31,907 മുതല്‍ 42,117 രൂപ വരെയാണ് യാത്രാനിരക്ക്. വിമാനക്കമ്പനികള്‍ക്ക് തോന്നുംപടി നിരക്ക് കൂട്ടാനുള്ള അവകാശം നല്‍കിയതാണ് ഇതിന് കാരണമെന്ന് ഗള്‍ഫ് മലയാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് അഷ്റഫ് കളത്തിങ്ങല്‍ പറഞ്ഞു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world21 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala23 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

