Connect with us

kerala

വിമാന കമ്പനികള്‍ യാത്ര നിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്നു; നാട്ടിലേക്കു വരുന്ന ആളുകള്‍ ചൂഷണത്തിനു വിധേയരാവുകയാണ്: ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

അവധിക്കാലങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് യാതൊരു മാനന്തമാനദണ്ഡവും ഇല്ലാതെയാണ് വര്‍ദ്ധിപ്പിക്കുന്നത്

Published

on

വിമാന കമ്പനികള്‍ യാതൊരു തത്വദീക്ഷിതയുമില്ലാതെ യാത്ര നിരക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഗവണ്മെന്റ് തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന ഭാവേന നിഷ്‌ക്രിയമായി നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലിമെന്റില്‍ ചോദ്യോത്തര വേളയില്‍ വ്യക്താമാക്കി.

ഒഴിവുകാലത്തും, ലീവിനും, ചികിത്സക്കും എല്ലാമായി നാട്ടിലേക്കു വരുന്ന ആളുകള്‍ ചൂഷണത്തിനു വിധേയരാവുകയാണ്. വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിന്റെ കാര്യത്തില്‍ എത്ര ആവശ്യമുന്നയിച്ചാലുംതങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. നികുതിദായകരോടും, യാത്രക്കാരോടും ഗവണ്മെന്റിന് ഉള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ മറക്കുന്നു. ആ ഉത്തരവാദിത്വത്തില്‍ നിന്നെല്ലാം ഒഴിഞ്ഞു യാത്രക്കാരെ ചൂഷണം ചെയ്യുന്നതിന് വിമാന കമ്പനികള്‍ക്ക് സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അവധിക്കാലങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് യാതൊരു മാനന്തമാനദണ്ഡവും ഇല്ലാതെയാണ് വര്‍ദ്ധിപ്പിക്കുന്നത്. ഈ പ്രവണതയ്ക്ക് അറുതി വരുത്തണമെന്നും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

വിമാന ടിക്കറ്റ് നിരക്കില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിന് താരിഫ് മോണിറ്ററിംഗ് സിസ്റ്റം എന്ന സംവിധാനം നിലവിലുണ്ടെന്നും കോവിഡിന് ശേഷം പല വിമാന കമ്പനികളും പ്രതിസന്ധിയിലാണെന്നും ന്യായമായ നിരക്കാണ് വിമാന കമ്പനികള്‍ ഇപ്പോള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നതെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാതിത്യ സിന്ധ്യ, എം. പിയുടെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുന്നതിനും, വിമാന ടിക്കറ്റിനെ കുറിച്ചുള്ള യാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും, യാത്രക്കാര്‍ക്ക് താങ്ങാവുന്ന തരത്തിലുള്ള വില ഉറപ്പുവരുത്തുവാനും ഗവണ്മെന്റ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ പിന്തുടരുന്ന അതേ രീതി തന്നെയാണ് നമ്മുടെ രാജ്യത്തും സ്വീകരിച്ചു വരുന്നതെന്നും വിപണി, ഡിമാന്‍ഡ്, സീസണ്‍, ഇന്ധന വിലയിലെ മാറ്റങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. സര്‍ക്കാര്‍ വ്യോമയാന മേഖലയിലെ നിയന്ത്രണം എടുത്ത് കളഞ്ഞതോടെ വിമാന കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ദ്ധിക്കുകയും ഇത് വിമാന ടിക്കറ്റ് നിരക്ക് കുറയുന്നതിന് കാരണമായെന്നും താഴ്ന്ന വരുമാനമുള്ളവര്‍ക്ക് പോലും വിമാന യാത്ര ചെയ്യുവാന്‍ ഇത് ഇടയാക്കിയെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

Published

on

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.

മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.

അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

Trending