More
സഖ്യ സേനവ്യോമാക്രമണം: യമനില്‍ നിരവധി മരണം
സന്അ: യമനിലെ ഹൂതികളെ ലക്ഷ്യമാക്കി സഊദി അറേബ്യ-യു.എ.ഇ സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഹുദൈദ മേഖലയില്‍ നിരവധി മരണം.
കൊല്ലപ്പെട്ടവരെല്ലാം മത്സ്യ തൊഴിലാളികളാണെന്ന് ഹുതി അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആയുധങ്ങള്‍ കടത്തുകയായിരുന്ന ബോട്ടുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് സംയുക്ത സേന അവകാശപ്പെട്ടു. യു.എസ് നാവികകപ്പല്‍ ഡസ്ട്രോയര്‍ അനധികൃതമായി കടത്തുകയായിരുന്ന 1,000 എ.കെ -47 തോക്കുകള്‍ യമന്‍ തീരത്തു നിന്നും പിടികൂടിയതിന് പിന്നാലെയാണ് സംയുക്ത വ്യോമാക്രമണം.
മത്സ്യ ബന്ധനം നടത്തുകയായിരുന്ന മൂന്ന് ബോട്ടുകള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായും ഇതിലുണ്ടായിരുന്ന 70 മത്സ്യ തൊഴിലാളികളെ കാണാതായതായും യമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുതി വിമതരില്‍ നിന്നും ഹുദൈദ തിരിച്ചു പിടിക്കാനായാണ് സഖ്യസേനയുടെ ശ്രമം.
ഈമാസമാദ്യം യമനിലെ മത്സ്യ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ 28 പേര് കൊല്ലപ്പെട്ടിരുന്നു.
യമനില്‍ സഖ്യസേനയും ഹുതികളും മനുഷ്യാവകാശ ലംഘനം നടത്തുന്നതായി യു. എന്‍ ഈയിടെ കുറ്റപ്പെടുത്തിയിരുന്നു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
News
മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല
ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
ന്യൂഡല്‍ഹി: വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.
വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.
ഇപ്പോള്‍ വാട്സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.
യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

