ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ആന്റണിയെ ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റണി അടുത്ത 24 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.