മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് എലിസബത്ത് ആന്റണിക്ക് കോവിഡ് പോസിറ്റിവായത്. ഇതേ തുടര്‍ന്ന് എകെ ആന്റണി അടക്കമുള്ള കുടുംബാംഗങ്ങളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

എകെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയാണ് അമ്മക്ക് കോവിഡ് ബാധിച്ച വിവരം അറിയിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മകന്‍ അറിയിച്ചിരുന്നത്. ‘ അമ്മ എലിസബത്ത് ആന്റണിക്ക് കൊവിഡ് പോസിറ്റീവായി. ബാക്കി കുടുംബാംഗങ്ങള്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.