കൊച്ചി: നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറിഞ്ഞിരുന്നതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയുള്ള ഉത്തരവിലാണ് കോടതിയുടെ ഈ പരാമര്‍ശം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുദ്രവച്ച കവറില്‍ നല്‍കിയ വിശദാംശങ്ങള്‍ ഉദ്ധരിച്ചാണ് കോടതിയുടെ പരാമര്‍ശം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ മൂന്നോ നാലോ തവണ വിളിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൂന്നുതവണ നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

സ്വപ്നയുടെ മൊഴി ശിവശങ്കര്‍ ശരിവച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ശിവശങ്കര്‍ ഇടപെട്ട് വിട്ടുനല്‍കിയ ബാഗില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കുന്നു.