Connect with us

kerala

ലൈഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

Published

on

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ചികിത്സാവശ്യത്തിന് ശിവശങ്കര്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടിയും ജാമ്യാപേക്ഷ മുമ്പ് തള്ളിയിരുന്നു.

ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനുള്ള സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് നടപടി.

kerala

അടിമുടി അഴിമതി; കെ ഫോണ്‍ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും

2017-ല്‍ കെ- ഫോണ്‍ പ്രഖ്യാപിച്ചപ്പോള്‍ 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്.

Published

on

കെ ഫോണ്‍ ഉദ്ഘാടന ചടങ്ങും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും.പദ്ധതിക്ക് യു.ഡി.എഫ് എതിരല്ല. പക്ഷെ അതിന് പിന്നില്‍ നടന്ന അഴിമതിയെ എതിര്‍ക്കുന്നത് കൊണ്ടാണ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.രേഖകള്‍ സഹിതമാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. എന്നിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല അദ്ദേഹം പറഞ്ഞു.

2017-ല്‍ കെ- ഫോണ്‍ പ്രഖ്യാപിച്ചപ്പോള്‍ 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പതിനാലായിരം പേര്‍ക്ക് മാത്രമാണ് കണക്ഷന്‍ കൊടുക്കുന്നത്. 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയര്‍ത്തി 1531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികള്‍ തന്നെയാണ് കെ ഫോണിലും ലാഭം തട്ടിയെടുക്കുന്നത്. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫീസുമായോ ബന്ധപ്പെട്ട കറക്കു കമ്പനികള്‍ക്കല്ലാതെ മറ്റാര്‍ക്കും കരാറുകളൊന്നും കിട്ടില്ല. എസ്.ആര്‍.ഐ.ടിയിലേക്കോ പ്രസാഡിയയിലേക്കോ പണം എത്തുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. ഏത് പാതയില്‍ കൂടി സഞ്ചരിച്ചാലും ഒരു പെട്ടിയിരിക്കുന്ന സ്ഥലത്തേക്കെത്തും. ക്യാമറയില്‍ നടന്നത്തിയതിനേക്കാള്‍ വ്യാപക അഴിമതിയാണ് കെ ഫോണില്‍ നടന്നത് അദ്ദേഹം തുറന്നടിച്ചു.

Continue Reading

kerala

തട്ടിപ്പ് കേസില്‍ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍

ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി നുസ്രത്ത് വി.പിയാണ് അറസ്റ്റിലായത്.

Published

on

ഡിവൈഎസ്പിയുടെ ഭാര്യ അഭിഭാഷക ചമഞ്ഞ് പലരില്‍ നിന്നായി കോടികള്‍ തട്ടിപ്പ് നടത്തിയെന്ന് പരാതിയില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ കോ-ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി നുസ്രത്ത് വി.പിയാണ് അറസ്റ്റിലായത്.ഹൈക്കോടതി അഭിഭാഷക എന്ന വ്യാജേന നിരവധിപേരില്‍ നിന്നും കേസ് നടത്തിപ്പിന്റെ പേരിലും ജോലി വാഗ്ദാനം ചെയ്തും സ്വര്‍ണ്ണവും പണവും ഉള്‍പ്പടെ കൈക്കലാക്കിയെന്നാണ് നുസ്രത്ത് വി.പിക്കെതിരെ ഇരകള്‍ പരാതിപ്പെട്ടിരുന്നത്.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം എഫ്‌ഐആര്‍ ഇവര്‍ക്കെതിരെ നിലവിലുണ്ടായിട്ടും ഡിവൈഎസ്പിയുടെ ഭാര്യയായതുകൊണ്ടും ഉന്നതരുമായുള്ള ബന്ധം കൊണ്ടും ഇവര്‍ ഇത് പഴിചാരി രക്ഷപ്പെടുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

 

Continue Reading

kerala

മുസ്ലിം യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ കോണ്‍വൊക്കേഷന്‍ ജൂണ്‍ 10ന്

കോണ്‍വൊക്കേഷന്‍ ജൂണ്‍ 10ന് കോഴിക്കോട് വെച്ച് നടക്കും.

Published

on

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാല പഠിതാക്കളുടെ കോണ്‍വൊക്കേഷന്‍ ജൂണ്‍ 10ന് കോഴിക്കോട് വെച്ച് നടക്കും. കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 3മണിക്കാരംഭിക്കുന്ന ചടങ്ങില്‍ വെച്ച് പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂര്‍ത്തീകരിച്ച പഠിതാക്കള്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ചും ഇന്ത്യന്‍ ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് പാഠശാല പകര്‍ന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ ആണ് പാഠശാല സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് സ്ഥാപക നേതാവും മുന്‍ സ്പീക്കറുമായ സീതി സാഹിബിന്റെ നാമത്തിലായി നടന്ന പാഠശാലയുടെ ആദ്യ ബാച്ചിന്റെ കോണ്‍വൊക്കേഷന്‍ ആണ് ജൂണ്‍ 10ന് നടക്കുന്നത്. ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. കോഴ്‌സ് പൂര്‍ത്തീകരിച്ച പഠിതാക്കള്‍ക്ക് പുറമേ സംസ്ഥാന കമ്മിറ്റി നല്‍കിയ നാല് റിഫ്രഷ്‌മെന്റ് കോഴ്‌സ്‌കളില്‍ പങ്കെടുത്ത ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂര്‍ത്തീകരിച്ച വിവിധ തലങ്ങളിലെ ഒബ്‌സര്‍വര്‍മാര്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും.

Continue Reading

Trending