Connect with us

Indepth

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചിക്ക്; ഹൈബി ഈഡന്‍

Published

on

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചി ക്യൂന്‍സ് വാക്ക് വേയ്ക്ക് സ്വന്തം. ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. എം പി ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചതെന്ന് ഹൈബി ഈഡൻ.

ഗോശ്രീ ചാത്യാത്ത് റോഡിലെ വാക് വേയുടെ 1.8 കിലോമീറ്റർ പരിധിയിലാണ് സൗജന്യ വൈഫൈ സേവനം. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താല്‍ തുടർച്ചയായി അരമണിക്കൂർ സൗജന്യ വൈഫൈ ലഭിക്കും. 50 MBPS വേഗമുള്ള ഇന്റർനെറ്റാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

സൗജന്യ വൈഫൈ പോലെയുള്ള നൂതന പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ നിയമസഭയിലും ലോകസഭയിലും യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിക്കണമെന്ന് ശശി തരൂര്‍ കായല്‍ കാറ്റേറ്റ് വിശ്രമിക്കാന്‍ എത്തുന്നവര്‍ക്ക് പുറമെ ജോലി ചെയ്യാനും പഠിക്കാനുമെല്ലാം വാക്ക് വേയിലെ വൈഫൈ പ്രയോജനപ്പെടുത്താം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ച പൊതു ശുചിമുറിയും ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക്ക് ഡ്രോണുകള്‍; ബി.എസ്.എഫ് വെടിവച്ചിട്ടു

ഹെറോയിന്‍ കണ്ടെടുത്തു

Published

on

പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തി സുരക്ഷാ സേന രണ്ട് പാകിസ്ഥാന്‍ ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തി. രണ്ട് സംഭവങ്ങളും അമൃത്സര്‍ ജില്ലയിലെ ഫോര്‍വേഡ് ഏരിയകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ഡ്രോണുകള്‍ക്കൊപ്പം ഹെറോയിനും കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി ധാരിവാള്‍, രത്‌ന ഖുര്‍ദ് ഗ്രാമങ്ങളില്‍ അതിര്‍ത്തി രക്ഷാ സേന പട്രോളിംങ് നടത്തുന്നതിനിടെയാണ് സംഭവം. പാകിസ്താന്‍ ഭാഗത്ത് നിന്ന് ഡ്രോണുകളുടെ ശബ്ദം കേട്ട ജവാന്മാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രാത്രി 9 മണിയോടെ ആദ്യ ഡ്രോണ്‍ വെടിവച്ചിട്ടു. ഈ ഡ്രോണ്‍ അമൃത്സര്‍ ജില്ലയിലെ ഉദര്‍ ധരിവാള്‍ ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്തതായി ബി.എസ്.എഫ് വക്താവ് പറഞ്ഞു.

രണ്ടാമത്തെ ഡ്രോണ്‍ അതേ ജില്ലയിലെ രത്തന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്ന് രാത്രി 9:30 ഓടെ സൈന്യം വെടിവച്ചിട്ടതായി വക്താവ് അറിയിച്ചു. ഈ ഡ്രോണില്‍ ഘടിപ്പിച്ച 2.6 കിലോ ഹെറോയിന്‍ അടങ്ങിയ രണ്ട് പാക്കറ്റുകളും സൈന്യം കണ്ടെടുത്തു.

 

Continue Reading

Indepth

ഇമ്രാൻ ഖാൻ്റെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് പാക് സുപ്രീ കോടതി

Published

on

പാകിസ്ഥാന്‍ പ്രധാനമന്ത്രിയും തഹ്‌രീക ഇന്‍സാഫ് ചെയര്‍മാനുമായ ഇംറാന്‍ ഖാനെ സുപ്രീംകോടതിയില്‍ ഹാജരാക്കി. ഇംറാന്‍ ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഇന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇംറാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കോടതി വളപ്പില്‍ രജിസ്ട്രാറുടെ അനുമതിയില്ലാതെ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി നടപടി. ഇതിന് പിന്നാലെയാണ് മുന്‍ പാക് പ്രധാനമന്ത്രിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്.

രണ്ട് കേസുകളില്‍ ഹാജരാകാന്‍ ചൊവ്വാഴ്ച ഇസ്‌ലാമബാദ് ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് മറ്റൊരു കേസിന്റെ പേരില്‍ ഇംറാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇംറാന്റെയും കുടുംബത്തിന്റെയും പേരിലുള്ള അല്‍ ഖാദിര്‍ ട്രസ്റ്റിന് കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി കൈമാറിയെന്ന കേസിലായിരുന്നു അറസ്റ്റ്. പൊലീസിന്റെ നടപടി ചോദ്യം ചെയ്താണ് ഇംറാന്‍ ഖാന്‍ സുപ്രീംക്കോടതിയെ സമീപിച്ചത്.

Continue Reading

Indepth

പന്നിയിറച്ചി പാര്‍സലായി അയച്ചതിന് മുഹമ്മദ് സുബൈറിന് ഹിന്ദുത്വരുടെ വധഭീഷണി

Published

on

മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ ഗ്രൂപ്പുകളുടെ വധഭീഷണി. ഭീഷണിക്കൊപ്പം തനിക്ക് കൊറിയര്‍ വഴി പന്നിയിറച്ചി വീട്ടിലേക്ക് അയച്ചു തന്നെന്നും സുബൈര്‍ പരാതിപ്പെട്ടു. റമളാന്‍ മാസമാണ് പന്നിയിറച്ചി പാര്‍സലായി അയച്ചത്.

സുബൈറിന്റെ പരാതിയെ തുടര്‍ന്ന് 16 ട്വിറ്റര്‍ ഹാര്‍ഡിലുകള്‍ക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സുബൈറിന്റെ മേല്‍വിലാസം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ച് ഭീഷണി മുഴക്കിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവഴി ലഭിച്ച മേല്‍വിലാസത്തിലാണ് വധഭീഷണി വന്നതെന്നും സുബൈര്‍ പരാതിയില്‍ ആരോപിച്ചു.

തന്റെ ഐഡന്റിറ്റി ലക്ഷ്യമാക്കിയാണ് റമളാന്‍ മാസത്തില്‍ പന്നിയിറച്ചി അയച്ചുതന്നതെന്നും ഇതുവഴി തന്റെ സ്വത്വത്തെ അപമാനിച്ചെന്നും സുബൈര്‍ പറഞ്ഞു.

കേസെടുത്ത ട്വിറ്റര്‍ ഹാന്‍ഡിലുകളെല്ലാം എന്റെ മേല്‍വിലാസം വെളിപ്പെടുത്തി. എന്നെക്കുറിച്ച് നുണകളും അസത്യങ്ങളും പ്രചരിപ്പിച്ചു. എന്റെ മുസ്‌ലിം ഐഡന്റിറ്റി ലക്ഷ്യമാക്കി എനിക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കുകയായിരുന്നു അവര്‍.

മുസ്‌ലിം വിശ്വാസികള്‍ കഴിക്കാത്ത പന്നിയിറച്ചി അയച്ചതില്‍ നിന്ന് എന്റെ ഐഡന്റിറ്റിയാണ് ലക്ഷ്യമെന്നത് വ്യക്തമാണ്. പ്രേത്യകിച്ച് റമളാന്‍ മാസത്തില്‍ എന്ന് സുബൈര്‍ പറഞ്ഞു.

Continue Reading

Trending