കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആണ് ജാമ്യാപേക്ഷ പരിഗണിക്കുക. ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷകനാണ് ഹാജരാകുന്നത്. അതേ സമയം കേസിന്റെ നിലവിലെ അന്വേഷണ പുരോഗതിയെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റും കോടതിയെ അറിയിക്കും.

സ്വപ്‌ന സുരേഷിന്റെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്ന വാദമാണ് ശിവശങ്കര്‍ ഉയര്‍ത്തുന്നത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ജാമ്യം നല്‍കരുതെന്നും എന്‍ഫോഴ്‌സ്‌മെന്റും ആവശ്യപ്പെടും.

സ്വപ്‌നാ സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേത് തുകൂടിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.