തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് ഹര്‍ജി കേള്‍ക്കുന്നത്.

സ്വര്‍ണക്കള്ളക്കടത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തമാക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.

കേസ് കണ്ടെത്തി മാസങ്ങള്‍ക്ക് ശേഷം ഒരു പ്രതി നല്‍കിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത്. കസ്റ്റഡിയില്‍ കഴിയവേ , സമ്മര്‍ദ്ദം മൂലം നല്‍കിയ മൊഴിയാണിത്. ഈ പ്രതി തന്നെ , തനിക്ക് കള്ളക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആദ്യ ഘട്ടങ്ങളിലെല്ലാം മൊഴി നല്‍കിയിരുന്നതെന്നും ശിവശങ്കര്‍ വാദിക്കുന്നു.