Connect with us

kerala

മന്ത്രി എ.കെ ബാലന് കോവിഡ് പോസിറ്റീവ്

മന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

Published

on

പാലക്കാട്: മന്ത്രി എ.കെ ബാലന് കോവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കമുണ്ടായവര്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചെറിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന്(06/1/2021) രാവിലെ നടത്തിയ പരിശോധനയിൽ എനിക്ക് കോവിഡ്-19 ആണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കമുണ്ടായവർ കോവിഡ് മാനദണ്ഡ പ്രകാരം ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അഭ്യർഥിക്കുന്നു.

kerala

സംസ്ഥാനത്ത് സ്വര്‍ണ വില പവന് അര ലക്ഷം കവിഞ്ഞു

6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

Published

on

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായി സ്വര്‍ണവില 50,000 കടന്നു.1040 രൂപ വര്‍ധിച്ച്‌ ഒരു പവന് 50,400 രൂപയാണ് ഇന്ന് വിപണി വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ വര്‍ധനവാണ് വില ഉയര്‍ത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില.

Continue Reading

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

Trending