ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയുടെ രജത് ജയന്തി ആഘോഷവേദിയിലും അഖിലേഷ്- ശിവ്പാല്‍ പോര്. ഇരുവരും പരസ്പരം വാക്കുകള്‍കൊണ്ട് കൊമ്പു കോര്‍ത്തത് കൂടാതെ അഖിലേഷിനെ പുകഴ്ത്തി സംസാരിച്ച പ്രാസംഗികന്റെ മൈക്ക് ശിവ്പാല്‍ തട്ടിപ്പറിച്ചതും എസ്പിയുടെ ശക്തിപ്രകടനത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തി.

തന്നെ ആരു പുറത്താക്കിയാലും മുങ്ങിപ്പോവില്ലെന്ന ശിവ്പാലിന്റെ പ്രസ്താവനക്ക് ചിലര്‍ പാര്‍ട്ടി തോറ്റാലെ പാഠം പഠിക്കൂ എന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് തിരിച്ചടിച്ചു. മുസഫര്‍ നഗര്‍, കൈരാന എന്നീ സംഭവങ്ങളിലൂടെ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അഖിലേഷ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ അടുത്തയാളും പാര്‍ട്ടി നേതാവുമായ ജാവേദ് ആബിദിയുടെ പ്രസംഗത്തിനിടെ മൈക്ക് തട്ടിപ്പറിക്കാന്‍ ശിവ്പാല്‍ ശ്രമിച്ചത് വേദിയില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി. അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിന് മുന്നേ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു ആബിദി.