ലക്‌നോ: സമാജ്‌വാദി പാര്‍ട്ടിയില്‍ ദിവസങ്ങളായി തുടര്‍ന്ന അനിശ്ചിതത്വത്തിന് അയവു വരുന്നു. പിതാവ് മുലായം സിങ് യാദവ് നല്‍കിയ 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അംഗീകരിച്ചതോടെയാണ് ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് അയവുവരുന്നത്. 191 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചു. മുലായം നിര്‍ദേശിച്ച പ്രകാരം അഖിലേഷ് പിതൃസഹോദരന്‍ ശിവ്പാല്‍ യാദവിനും സീറ്റു നല്‍കിയതായാണ് വിവരം. സ്ഥാനാര്‍ത്ഥി ഉള്‍പ്പെട്ടതോടെ ശിവ്പാല്‍ യാദവിനെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന നിലപാട് അഖിലേഷ് തിരുത്തി.

akhilesh-yadav-mulayam-600-24-1477279839

 

അച്ഛനും മകനും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിന് മധ്യസ്ഥ ചര്‍ച്ചകള്‍ക്കു നേതൃത്വം വഹിച്ച അസം ഖാന്റെ മകന്‍ അബ്ദുല്ല അസീമിന് രാംപൂറില്‍ സീറ്റു നല്‍കി. അതേസമയം നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗര്‍വാള്‍ ഹര്‍ദോയില്‍ മത്സരിക്കാനാണ് തീരുമാനം. സീറ്റ് അനുവിക്കലില്‍ മുസ്‌ലിം വിഭാഗത്തോട് അഖിലേഷിന് അവഗണനയാണെന്ന മുലായത്തിന്റെ ആരോപണവും തള്ളി. 191 സീറ്റുകളില്‍ അമ്പതെണ്ണം മുസ്‌ലിം വിഭാഗക്കാര്‍ക്ക് നല്‍കിയാണ് മുലായത്തിന്റെ ഈ ആരോപണം അഖിലേഷ് തിരുത്തിയത്.