തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരായ ബിജെപി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്ക് വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തീവ്രവാദ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് കുമ്മനം ഉള്‍പ്പെടെ നാലു പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കുമ്മനത്തിനു പുറമെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, കെ.സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് അധിക സുരക്ഷ. എന്നാല്‍ തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് കുമ്മനം മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.