Connect with us

GULF

അൽ ഐൻ കെ എം സി സി തൃശൂർ ജില്ല കമ്മിറ്റി, സീനിയർ നേതാവ് അഷ്‌റഫ്‌ പള്ളിക്കണ്ടം സാഹിബിന് യാത്രയയപ്പ് നൽകി

ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലൂടെ പ്രവാസ ലോകത്ത് ഹരിത പ്രസ്ഥാനത്തിന്റെ ഭാഗമായി, പിൽക്കാലത്ത് കെ എം സി സി എന്ന പ്രസ്ഥാനത്തെ വളർത്തി വലുതാക്കി വടുവൃക്ഷമാക്കി മാറ്റിയതിൽ മുഖ്യ പങ്കു വഹിച്ച ആളായിരുന്നു അഷ്റഫ് പള്ളികണ്ടം

Published

on

45 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന യു എ ഇ കെഎംസിസി നാഷണൽ കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്‌ അഷ്‌റഫ്‌ പള്ളികണ്ടത്തിന് അൽ ഐൻ കെ എം സി സി തൃശൂർ ജില്ല കമ്മിറ്റി വികാരനിർഭരമായ യാത്രയയപ്പ് നൽകി. ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലൂടെ പ്രവാസ ലോകത്ത് ഹരിത പ്രസ്ഥാനത്തിന്റെ ഭാഗമായി, പിൽക്കാലത്ത് കെ എം സി സി എന്ന പ്രസ്ഥാനത്തെ വളർത്തി വലുതാക്കി വടുവൃക്ഷമാക്കി മാറ്റിയതിൽ മുഖ്യ പങ്കു വഹിച്ച ആളായിരുന്നു അഷ്റഫ് പള്ളികണ്ടം. ഇന്ന് പ്രവാസ ലോകത്ത് നിന്ന് വിടവാങ്ങുമ്പോഴും വിശ്രമമില്ലാതെ സംഘടനയെ നയിക്കുന്ന തിരക്കിലാണ് അദ്ദേഹം. സംഘടനാ പരമായി ഭിന്നസ്വരങ്ങൾ ഉയരുമ്പോഴെല്ലാം ഒരു ഇന്ദ്രജാലക്കാരന്റെ മെയ് വഴക്കത്തോടെ അതിനുള്ള പരിഹാരം കണ്ടത്തി സംഘടനയെ മുന്നോട്ട് നയിക്കാൻ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു..സംഘടനയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഈ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് വലിയൊരു വിടവ് തന്നെ നേതൃതലത്തിൽ ഉണ്ടാക്കും എന്നതിൽ തർക്കമില്ല..ചടങ്ങിൽ
അഷ്‌റഫ്‌ പള്ളിക്കണ്ടതിനുള്ള സ്നേഹോപഹാരം ജില്ലാ ഭാരവാഹികൾ ചേർന്നു അദ്ദേഹത്തിന് സമ്മാനിച്ചു..ഒപ്പം സ്റ്റേറ്റ് കെ എം സി സി കമ്മിറ്റിയിലേക്ക് സെക്രട്ടറിയായി തെരഞ്ഞെക്കപ്പെട്ട അബ്ദുൽ കലാം പി.ഹമീദ് സാഹിബിന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അഷ്‌റഫ്‌ പള്ളികണ്ടം നല്കിയും സംസ്ഥാന വനിതാ കെ എം സി സി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ട വൈസ് പ്രസിഡണ്ട്,സെക്രട്ടറിമാരായ അനൂഷ ഹഫ്സൽ,ഷഹന ഷെല്ലി എന്നിവർക്ക് വനിതാ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ശ്രീമതി മെഹ്‌റുന്നിസ ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.

യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പ്രിയപ്പെട്ട അഷ്‌റഫ്‌ പള്ളികണ്ടം സംസാരിച്ചു.”നാലര പതിറ്റാണ്ട് കാലത്തെ എന്റെ പ്രവാസ ഭൂമികയായ അൽ ഐനിലെ തൃശൂർ ജില്ലക്കാരായ കെ.എം.സി.സി. സഹ പ്രവർത്ത കർ ഇന്നലെ നൽകിയ സ്നേഹത്തിൽ കുതിർന്ന യാത്രയയപ്പ് എന്റെ കരളും കണ്ണും നനയിക്കുന്ന തായിരുന്നു. ഒരു കെ.എം.സി.സി ക്കാരനാകാൻ കഴിഞ്ഞ എന്റെ പ്രവാസ ജീവിതം ധന്യമാണ്, ഞാൻ ഭാഗ്യവാനുമാണ് എന്നും അദ്ദേഹം പറഞ്ഞു.

ആഖിബ് ഹഫ്സലിന്റെ ഖിറാഅത്തോടെ ചടങ്ങ് ആരംഭിച്ചു..മുൻ അൽ ഐൻ കെ എംസി സി കാസർകോട് ജില്ലാ പ്രസിഡന്റും നിലവിലെ അബുദാബി സംസ്ഥാന ട്രഷറുമായ അസ്ലം കാഞ്ഞങ്ങാടിന്റെ രോഗ ശമനത്തിനായി പ്രത്യേക പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ബാ അലവി നേതൃത്വം നൽകി..ജില്ലാ കെ സി സി സി പ്രസിഡന്റ് ഫൈസൽ ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, അൽ ഐൻ സംസ്ഥാന കെ എം സി സി പ്രസിഡണ്ട്‌ സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു..സംസ്ഥാന ആക്ടിങ് ജന. സെക്രട്ടറി അബ്ദുൽ സലാം മാസ്റ്റർ ,ട്രഷറർ തസ്വീർ,വൈസ് പ്രസിഡണ്ട്‌ ബീരാൻകുട്ടി കാരക്കാട്, സെക്രട്ടറിമാരായ അലിമോൻ,അയ്യൂബ് പൂമാടം,ISC അസിസ്റ്റന്റ് സെക്രട്ടറി ഖാലിദ് പാഷ, സമദ് പൂന്താനം, വിവിധ ജില്ലാ ഭാരവാഹികളായ മജീദ് പറവണ്ണ മലപ്പുറം,അബ്ദുൽ നാസർ കാസർകോട്, അബ്ദു റഹ്മാൻ ഹാജി കോഴിക്കോട്,അബ്ദുൽ ലത്തീഫ് മാസ്റ്റർ കണ്ണൂർ,റജീഫ് വയനാട് ,ഷെല്ലി തൃശൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് ചാവക്കാട് സ്വാഗതവും ട്രഷറർ കെ എ ബദർ നന്ദിയും പറഞ്ഞു.

GULF

കാറ്റ്, ഭൂകമ്പ കെട്ടിട പ്രകമ്പനമറിയിക്കും സെന്‍സര്‍

അടിസ്ഥാന സൗകര്യത്തിലേക്ക്
കുവൈറ്റിന്റെ നൂതനാവിഷ്‌ക്കാരം

Published

on

കുവൈറ്റ്: ഭാവികാലത്തിന് ഉപകരിക്കുന്ന സാങ്കേതിക വിദ്യകള്‍ മുതല്‍ക്കൂട്ടാകും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് സൗകര്യങ്ങളുടെ മികവില്‍ സംവിധാനങ്ങളുടെ വളര്‍ച്ചയും ലക്ഷ്യമാക്കി കുവൈറ്റ് ഒരുങ്ങുന്നു നൂതനാവിഷ്‌ക്കാരങ്ങളിലേക്ക്.

കാറ്റിലും ഭൂകമ്പത്തിലും കെട്ടിടത്തിന്റെ പ്രകമ്പനം അളക്കാനാകുന്ന സെന്‍സര്‍ ഉള്‍പ്പെടെ ഫലപ്രദമെന്ന കണ്ടെത്തലോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ പരിചയപ്പെടുത്തി കുവൈറ്റ് ഫൗണ്ടേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സസ്-കെ.എഫ്.എ.എസ് അല്‍ ഹംറ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെയും കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെയും സഹകരണത്തോടെ കഴിഞ്ഞ ദിവസമായിരുന്നു സെമിനാര്‍. ‘അല്‍ ഹംറ ബിസിനസ് ടവറിന്റെ ഘടനാപരമായ ആരോഗ്യ നിരീക്ഷണം’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കുവൈറ്റ് യൂണിവേഴ്‌സിറ്റി, കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച്, മുനിസിപ്പല്‍ കൗണ്‍സില്‍, പൊതുമരാമത്ത് മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ ഹൗസിംഗ് വെല്‍ഫെയര്‍, എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി, സ്വകാര്യ മേഖലയിലെ കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നിരവധി ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെകറ്റും ഉള്‍പ്പെടെ വിവിധ മേഖലയിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-എംഐടിയുമായി സഹകരിച്ച് കെ.ഐ.എസ്.ആര്‍, കുവൈറ്റ് സര്‍വകലാശാലയും നടപ്പാക്കിയ മുന്‍ ഗവേഷണത്തിന്റെ തുടര്‍ച്ചയാണ് ഈ പദ്ധതി. കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് അല്‍ ഹംറ ബിസിനസ് ടവറില്‍ നടപ്പാക്കിയ ‘ഗ്രൗണ്ട് മോഷന്‍ മോഡലിംഗും ഉയര്‍ന്ന കെട്ടിടങ്ങളുടെ ഘടനാപരമായ നിരീക്ഷണവും’ ഗവേഷണ പദ്ധതി ഫലങ്ങള്‍ പ്രചരിപ്പിക്കുകയാണ് സെമിനാര്‍ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായ ടവറിന് ഉയര്‍ന്ന കൃത്യതയില്‍ കമ്പ്യൂട്ടേഷണല്‍ മോഡല്‍ തന്നെ വികസിപ്പിച്ചെടുത്തിരുന്നു. ഇത് മുഖേന ഘടനാപരമായ സുരക്ഷയുടെ തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ കെട്ടിടത്തിന്റെ ഘടനാപരമായ സിസ്റ്റത്തില്‍ ഉണ്ടായേക്കാവുന്ന തകര്‍ച്ചയും മാറ്റങ്ങളും കണ്ടെത്താനാണ് ഉപയോഗിച്ചത്.

കെ.ഐ.എസ്.ആര്‍ എനര്‍ജി ആന്റ് ബില്‍ഡിംഗ് റിസര്‍ച്ച് സെന്ററിന് കീഴിലെ സസ്‌റ്റൈനബിലിറ്റി ആന്റ് റിലയബിലിറ്റി ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍-എസ്.ആര്‍.ഐ പ്രോഗ്രാമിന്റെ ഭാഗമാണ് പദ്ധതി. കുവൈറ്റിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം അല്‍ ഹംറ ബിസിനസ് ടവറിലാണ് ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പാക്കിയത്. നൂതന സെന്‍സര്‍ സാങ്കേതിക വിദ്യയുടെയും യഥാര്‍ഥ ഡാറ്റയുടെയും പിന്തുണയില്‍ സുസ്ഥിര സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കാന്‍ ആവശ്യമായ സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്ന കുവൈറ്റിലെ കെട്ടിടങ്ങളില്‍ നൂതന നിരീക്ഷണ സാങ്കേതികവിദ്യ പ്രയോഗിക്കുന്നത് ആദ്യമാണ്.

ഡോ.ഹസന്‍ കമാല്‍, ഡോ.ഷെയ്ഖ അല്‍ സനദ്, ഡോ.ജാഫറലി പാറോല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അല്‍ ഹംറ ടവറില്‍ സാങ്കേതികവിദ്യ നടപ്പാക്കിയത്. നേരത്തെ കുവൈറ്റിലെ ബ്രിഡ്ജസില്‍ ഡോ.ജാഫറലി പാറോലിന്റെ നേതൃത്വത്തില്‍ സമാനമായ സാങ്കേതികവിദ്യ നടപ്പാക്കിയിരുന്നു. അടിസ്ഥാന സൗകര്യ സുരക്ഷ സംബന്ധിച്ചും അടിയന്തിര സാഹചര്യങ്ങളില്‍ കൂടുതല്‍ ബാധിക്കാവുന്ന പ്രദേശങ്ങളെക്കുറിച്ചും സാങ്കേതികവിദ്യ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഡോ.ജാഫറലി പാറോല്‍ പറഞ്ഞു. ഭരണ കാര്യാലയങ്ങള്‍ക്ക് കാര്യക്ഷമവും ഫലപ്രദവുമായ ദുരന്ത നിവാരണം പ്രാപ്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാങ്കേതികവിദ്യ പാലങ്ങള്‍, ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചര്‍ പോലെ മറ്റ് നിര്‍ണായക സംവിധാനങ്ങളിലും പ്രയോഗിക്കാനാകും.

Continue Reading

GULF

കനത്ത മഴ: ദുബൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി, 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബൈയിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്

മഴയും അതുകാരണമുള്ള ഗതാഗത കുരുക്കും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടു.

യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപ്പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

Trending