രാജ്യത്ത് വ്യാപകമായ രീതിയില്‍ വര്‍ദ്ധിച്ചുവരുന്ന ഫാസിസത്തേയും അക്രമങ്ങളേയും രൂക്ഷമാായ ഭാഷയില്‍ എതിര്‍ക്കുന്ന നടനാണ് അലന്‍സിയര്‍. അടുത്തിടെ ഇറങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെയും അലന്‍സിയര്‍ വിമര്‍ശനവുമായെത്തി. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് കശാപ്പുനിരോധനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചത്.
പശുവിനെ അമ്മയാക്കാമെങ്കില്‍ കോഴിയെ തന്റെ സഹോദരിയാക്കിക്കൂടേ? കോഴിക്ക് മാത്രം ആരും ചോദിക്കാനും പറയാനും ഇല്ലെന്നാണോ? കോഴിയെ അങ്ങനെയിപ്പോള്‍ മതേതരവാദി ആക്കണ്ട. അതുകൊണ്ട് താനിപ്പോള്‍ കോഴി കഴിക്കാറില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. പശുവിന്റെ മാംസത്തിന് രുചിയുണ്ട്. അത് മനുഷ്യന് കഴിക്കാനാകുന്നതാണെങ്കില്‍ എന്തിനാണ് വിലക്കുന്നത്?പശു നിങ്ങള്‍ക്ക് മാതാവാം. അങ്ങനെയെങ്കില്‍ നിങ്ങള്‍ കഴിക്കേണ്ട. എന്തിനാണ് മറ്റുള്ളവരെ കഴിക്കാന്‍ അനുവദിക്കാതിരിക്കുന്നത്? അതിനുള്ള അവകാശം നിങ്ങള്‍ക്കില്ല-അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ബീഫ് കഴിക്കുന്നവരും ഗുജറാത്തിലെ നേതാക്കള്‍ ബീഫ് കയറ്റി അയക്കുന്നവരുമാണ്. എന്നിട്ടാണ് ബീഫ് കഴിക്കരുതെന്നുള്ള വാദവുമായി അവരെത്തുന്നത്. ഇതെവിടത്തെ ന്യായമാണ്. തന്നെ പ്രസവിച്ചത് അമ്മയാണ്. പശു അല്ല. പാമ്പിനെ കഴിക്കുന്ന നാടുണ്ട് ലോകത്ത്. ജനങ്ങള്‍ക്ക് അരോചകമാകുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നത് ഫാസിസമാണ്. അതൊരു രോഗമാകും. രാജ്യത്തെ നശിപ്പിക്കുന്ന രോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രതികരിക്കുന്നവരോട് പാക്കിസ്താനിലേക്ക് പോ എന്ന പരാമര്‍ശത്തിന് പ്രതിഷേധവുമായി അലന്‍സിയര്‍ തെരുവില്‍ പ്രതിഷേധിച്ചിരുന്നു.
Be the first to write a comment.