ആലപ്പുഴ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ആലപ്പുഴയ്ക്ക് കൈത്താങ്ങായി വ്യോമസേന താല്‍കാലിക ആശുപത്രി ആരംഭിച്ചു. വ്യോമസേനയുടെ മൂന്നാം നമ്പര്‍ ബറ്റാലിയന്‍ ദ്രുതകര്‍മ സേനയാണ് ആശുപത്രിക്ക് രൂപം നല്‍കിയിരിക്കുന്നത്. എയര്‍ഫോഴ്‌സ് കമാന്‍ഡര്‍ അനുമേഹയുടെ നേതൃത്വത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വിലയ എയര്‍ഫോഴ്‌സ് ടീമായ ഡല്‍ഹിയിലെ ഹിന്തോണ്‍ എയര്‍ഫോഴ്‌സാണ് ആലപ്പുഴയിലെ മുനിസിപ്പല്‍ മൈതാനത്ത് ആശുപത്രി സജ്ജമാക്കിയത്.

തിരുവനന്തപുരത്ത് നിന്ന് 24ന് ആലപ്പുഴയിലെത്തിയ സേന ആലപ്പുഴയ്ക്കുള്ള ഓണസമ്മാനമായാണ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്. വെള്ളപ്പൊക്കവും പ്രളയവും ഏറ്റവുമധികം ദുരിതം വിതച്ചതിലൊരു ജില്ലയാണ് ആലപ്പുഴ. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഡോ. ശരതാണ് നാവിക സേന സജീകരിച്ച ആശുപത്രിയിലെ മെഡിക്കില്‍ ക്യാമ്പുകള്‍ ക്യാമ്പുകള്‍ ഏകോപിപ്പിക്കുന്നത്.

വെള്ളപ്പൊക്കത്തിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ പകര്‍ച്ച വ്യാധി ഉള്‍പ്പെടെയുള്ളവ തടയുന്നതിനാണ് നാവിക സേനയുടെ ഈ നടപടി. വലിയ ആശുപത്രികളില്‍ ലഭിക്കുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ആശുപത്രി സജീകരിച്ചിരിക്കുന്നത്. ഡെങ്കി, എലിപ്പനി തുടങ്ങി കന്നുകാലികളില്‍ നിന്ന് പകരുന്ന രോഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനുള്ള സൗകര്യമുള്ള ലാബും നാവിക സേന ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.