Connect with us

Video Stories

അല്‍ജീരിയ 13,000 അഭയാര്‍ത്ഥികളെ സഹാറ മരുഭൂമിയില്‍ തള്ളി

Published

on

 

അല്‍ജിയേഴ്‌സ്: അല്‍ജീരിയന്‍ അധികാരികള്‍ പതിനായിരത്തിലേറെ അഭയാര്‍ത്ഥികളെ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ച് മരണത്തിലേക്ക് തള്ളിയതായി റിപ്പോര്‍ട്ട്. 14 മാസത്തിനിടെ കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെ 13,000 അഭയാര്‍ത്ഥികളെ ഭക്ഷണവും വെള്ളവുമില്ലാതെ മരുഭൂമിയിലൂടെ നടക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കത്തുന്ന വെയിലില്‍ തോക്കുചൂണ്ടിയാണ് അഭയാര്‍ത്ഥികളെ മരുഭൂമിയിലൂടെ കൂട്ടത്തോടെ തെളിച്ചുകൊണ്ടുപോയതെന്ന് അസോസിയേറ്റഡ് പ്രസ് പറയുന്നു.
48 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ ചക്രവാളം കടന്ന് വരുന്നത് സഹാറയിലെ പതിവ് കാഴ്ചകളാണ്. നൈജറിലേക്കാണ് ഭൂരിഭാഗം പേരെയും ആട്ടിയോടിക്കുന്നത്. ഭാഗ്യമുള്ളവര്‍ കിലോമീറ്ററുകളോളം നടന്ന് അതിര്‍ത്തി ഗ്രാമമായ അസ്സമാകയില്‍ എത്തുന്നു. മറ്റു ചിലര്‍ വഴിയറിയാതെ ദിവസങ്ങളോളം മരുഭൂമിയില്‍ അലയുന്നു. യു.എന്‍ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുന്നവര്‍ മാത്രം രക്ഷപ്പെടുന്നു. അല്ലാത്തവര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ മരുഭൂമിയില്‍ മരിച്ചുവീഴുന്നു. എത്രപേര്‍ ഇങ്ങനെ മരണപ്പെട്ടുവെന്ന് കണക്കില്ല. രക്ഷപ്പെട്ടവരില്‍ പലരും അസോസിയേറ്റഡ് പ്രസിന് നല്‍കിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മരുഭൂമി മുറിച്ചുകടന്ന അഭയാര്‍ത്ഥി സംഘത്തില്‍ ജാനെറ്റ് കമാറയും അംഗമായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് ജാനെറ്റിന് ചുട്ടുപൊള്ളുന്ന മരുഭൂമി താണ്ടേണ്ടിവന്നത്. സംഘത്തില്‍ ഓരോരുത്തരും മരിച്ചുകൊണ്ടിരുന്നു. യാത്രാമധ്യേ നിരവധി പേരെ കാണാതായി. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളില്‍ എല്ലാവരും സ്വന്തം കാര്യം നോക്കുകയായിരുന്നുവെന്ന് ജാനെറ്റ് പറയുന്നു. രണ്ടു രാത്രിയും പകലും സംഘത്തിന് മുരുഭൂമിയില്‍ അലയേണ്ടിവന്നു. ജാനെറ്റിന് ഏക മകനെ നഷ്ടപ്പെട്ടു. മറ്റൊരു യുവതി മരുഭൂമിയില്‍ പ്രസവിച്ചു. പക്ഷെ, അവള്‍ക്ക് കുഞ്ഞിനെ ജീവനോടെ കിട്ടിയില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെയാണ് അല്‍ജീരിയന്‍ അധികാരികള്‍ പിടികൂടി സഹാറ മരുഭൂമിയിലൂടെ തിരിച്ചയക്കുന്നത്. 2017 ഒക്ടോബര്‍ മുതലാണ് അല്‍ജീരിയ അഭയാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കാന്‍ തുടങ്ങിയത്. അല്‍ജീരിയയുടെ പ്രവര്‍ത്തനങ്ങളക്കുറിച്ച് അറിയാമെന്നും പക്ഷെ, പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞു. അഭയാര്‍ത്ഥി പ്രവാഹം ശക്തമായ 2014നും 2017നുമിടക്ക് അല്‍ജീരിയക്ക് യൂറോപ്പില്‍നിന്ന് 111.3 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അനധികൃതമായി രാജ്യത്തെത്തിയ അഭയാര്‍ത്ഥികളില്‍ എത്ര പേരെ അല്‍ജീരിയ മരുഭൂമി വഴി നാടുകടത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. അന്താരാഷ്ട്ര അഭയാര്‍ത്ഥി സംഘടന(ഐ.ഒ.എം) കണക്കെടുപ്പ് തുടങ്ങിയതോടെയാണ് പ്രതിസിന്ധിയുടെ രൂക്ഷത ലോകം മനസ്സിലാക്കിയത്.
മരുഭൂമിയിലൂടെ ആട്ടിത്തെളിക്കുന്നതിന് പുറമെ നിരവധി അഭയാര്‍ത്ഥികളെ ട്രക്കുകളില്‍ തിരുകിക്കയറ്റിയും അല്‍ജീരിയ നാടുകടത്തി. മരുഭൂമിയിലൂടെ മണിക്കൂറുകളോളം ഓടിച്ചാണ് ട്രക്കുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയിരുന്നത്. തോക്കുചൂണ്ടിയായിരുന്നു പലപ്പോഴും അഭയാര്‍ത്ഥികളെ മരുഭൂമിയിലൂടെ നടത്തിക്കൊണ്ടുപോയത്. അനേകം പേര്‍ യാത്രക്കിടെ മരുഭൂമിയില്‍ തളര്‍ന്നുവീണു. സ്വന്തം ജീവന്‍ രക്ഷപ്പെടുത്താനുള്ള വൃഗ്രതക്കിടെ അവരെ ഉപേക്ഷിച്ച് സംഘം കടന്നുപോകുകയായിരുന്നു പതിവ്. ഭക്ഷണമോ മൊബൈല്‍ ഫോണുകളോ ഇല്ലാതെ അവര്‍ തങ്ങളെ മരുഭൂമിയില്‍ തള്ളുകയായിരുന്നുവെന്ന് സെനഗലില്‍നിന്നുള്ള പതിനെട്ടുകാരന്‍ അലിയു കാന്‍ഡെ പറഞ്ഞു.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending