Connect with us

kerala

പീഡനാരോപണം; നിവിന്‍ പോളി ഡിജിപിക്കും എസ്ഐടിക്കും പരാതി നൽകി

പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ച ദിവസങ്ങളിൽ താൻ കേരളത്തിൽ സിനിമാ ഷൂട്ടിംഗിൽ പങ്കെടുക്കുകയായിരുന്നു

Published

on

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ തനിക്കു നേരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടൻ നിവിൻ പോളി‍ ഡിജിപിക്കും പ്രത്യേകാന്വേഷണ സംഘത്തിനും പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരികമന്ത്രി സജി ചെറിയാനും പരാതി നൽകിയിട്ടുണ്ട്.

പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ച ദിവസങ്ങളിൽ താൻ കേരളത്തിൽ സിനിമാ ഷൂട്ടിംഗിൽ പങ്കെടുക്കുകയായിരുന്നു. ഇതിൻറെ വിശദാംശങ്ങൾ പരാതിയിൽ വിശദമായി ചേർത്തിട്ടുണ്ട്. ആ ദിവസങ്ങളിൽ താൻ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും നിവിൻ പരാതിയിൽ പറയുന്നു. ഇതിൻറെ തെളിവായി പാസ്പോർട്ടിൻറെ കോപ്പിയും പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവിൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏത് തരം അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.

kerala

പണിമുടക്കില്‍ പങ്കെടുത്തില്ല; തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സംഭവത്തില്‍ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍ തുടങ്ങിയവരെ കേസില്‍ പ്രതിചേര്‍ത്തു

Published

on

ഇടുക്കിയില്‍ പണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. പീരുമേട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരനായ ഗിന്നസ് മാടസ്വാമിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍ തുടങ്ങിയവരെ കേസില്‍ പ്രതിചേര്‍ത്തു.

പോസ്‌റ്റോഫീസ് തുറന്നു പ്രവര്‍ത്തിക്കാനിരിക്കുമ്പോഴാണ് സമരാനുകൂലികള്‍ വന്ന് പോസ്‌റ്റോഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുന്നത്. പോസ്‌റ്റോഫീസ് അടച്ച് മടങ്ങിപോകാനിരുന്നപ്പോള്‍ മര്‍ദിച്ചുവെന്നാണ് ഗിന്നസ് മാടസ്വാമിയുടെ പരാതി.

Continue Reading

kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കല്‍ ബുളളറ്റിനിലെ അറിയിപ്പ്.

Published

on

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കല്‍ ബുളളറ്റിനിലെ അറിയിപ്പ്. വൃക്കകളുടെ പ്രവര്‍ത്തനവും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലായിട്ടില്ല.

ജൂണ്‍ 23നാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം

വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

Published

on

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്‌റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാനസികവും ശാരീരികവുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ടുമാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നല്‍കി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

Trending