വാഷിങ്ടണ്‍: പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 16 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. ട്രംപ് 138 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് പത്തു സംസ്ഥാനങ്ങളില്‍ നിന്നായി 104 വോട്ടുകളാണ് ഇതുവരെ സ്വന്തമാക്കാനായത്.

ആറു സ്വിങ് സ്‌റ്റേറ്റുകളില്‍ അഞ്ചും ട്രിംപിന് അനുകൂലമാണ്. ട്രംപിന് ഇനി 270 270 ഇലക്ട്രല്‍ വോട്ടുകളാണ് വിജയിക്കാന്‍ ആവശ്യം. കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, ടെന്നസി, മിസിസ്സിപ്പി, ഒക്്‌ലഹോമ, അലബാമ, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ ട്രംപ് വിജയിച്ചപ്പോള്‍ ഹിലരിക്ക് വെര്‍മോണ്ട്, ഇല്ലിനോയ്, റഡ് ഐലന്റ്, മസാച്യുസെറ്റ്‌സ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, ന്യൂജേഴ്‌സി, മേരിലാന്റ്, മസാച്യുസെറ്റ്‌സ് എന്നിവിടങ്ങളിലെ പിന്തുണ ലഭിച്ചു.