കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിക്കായി ഹിന്ദി ഗാനങ്ങള്‍ ഒരുക്കുന്നത് ഓസ്‌കാര്‍ ജേതാവും കവിയും ബോളിവുഡ് ഗാനരചയിതാവുമായ ഗുല്‍സാര്‍. രണ്ടു ഹിന്ദി ഗാനങ്ങളാണ് ആമിക്കുവേണ്ടി ഗുല്‍സാര്‍ എഴുതിയിരിക്കുന്നത്.

ഉസ്താദ് സക്കീര്‍ ഹുസൈന്റെ സഹോദരനും പ്രശസ്ത സംഗീത സംവിധായകനുമായ തൗഫീഖ് ഖറേഷിയാണ് ഗുല്‍സാറിന്റെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ജാവേദ് അലിയാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

മഞ്ജുവാര്യര്‍ നായികയാവുന്ന ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ എഴുതുന്നത് റഫീഖ് അഹമ്മദാണ്. എം.ജയചന്ദ്രനാണ് സംഗീതം നല്‍കുന്നത്.

കമല സുരയ്യയുടെ നാടായ പുന്നയൂര്‍കുളത്ത് ആമിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.