വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും ഹിറ്റ്‌ലറായും മുസോളിനിയായും ഉപമിച്ച് ആന്ധ്രാപ്രദേശ് ധനമന്ത്രി യനമാല രാമകൃഷ്ണനുഡു.

മോദിയെയും അമിത്ഷായെയും കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് ഹിറ്റ്‌ലറെയും മുസോളിനിയെയുമാണ് ഓര്‍മവരുന്നത്. രണ്ടു പേരും സ്വേച്ഛാധിപതികളും ഫാസിസ്റ്റുകളുമാണ്. അവരാണ് ഇന്ത്യയിലെ ജനാധിപത്യത്തെ നശിപ്പിച്ചവരെന്നും മന്ത്രി കുറ്റപ്പെടുത്തി. വിജയവാഡയില്‍ സംഘടിപ്പിച്ച ടി.ഡി.പി കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.