പാറപൊട്ടിക്കാനുപയോഗിക്കുന്ന കേപ്പാണ് പത്തനംതിട്ട ആനിക്കാട് നടന്ന സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചതെന്ന് സ്ഥിരീകരിച്ചു.
സണ്ണി ചാക്കോ എന്ന അപകടത്തില്‍ പരിക്കേറ്റ വ്യക്തി കൈവശം വച്ച കേപ്പ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണ്  സ്‌ഫോടനത്തിലേക്ക് നയിച്ചത്.

ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്‌ഫോടന വസ്തുക്കള്‍ കൈവശം വച്ചതിനാണ് ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇദ്ദേഹം കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലികള്‍ ചെയ്തിരുന്ന വ്യക്തിയാണ്.  അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സണ്ണി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള സണ്ണിയുടെ അറസ്റ്റ് നാളെ ശസ്ത്രക്രിയക്ക് ശേഷം രേഖപ്പെടുത്തും.

പത്തനംത്തിട്ട ആനിക്കാട് ചായക്കടയില്‍ ഇന്ന് രാവിലെയോടെയാണ് സഫോടനം ഉണ്ടായത്. അപകടത്തില്‍ ഒരാളുടെ കൈപത്തി അറ്റുപോകുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.