തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തുന്നുവെന്ന ഗുരുതര പരാതിയുമായി അനില്‍അക്കര എം.എല്‍.എ. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള 27രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന പരാതി അനില്‍അക്കരയാണ് നിയമസഭയില്‍ ഉന്നയിച്ചത്.

ബി.എസ്.എന്‍.എല്ലിനോട് പരാതിപ്പെട്ടിട്ട് നടപടിയൊന്നും ഉണ്ടായില്ല. സി.പി.എം നേതാക്കള്‍ക്കുപോലും ഫോണ്‍ ചോര്‍ത്തലില്‍ നിന്നും രക്ഷയില്ലെന്നും അനില്‍ അക്കരെ പറഞ്ഞു. എന്നാല്‍ ആരാണ് ഫോണ്‍ ചോര്‍ത്തലിന് പിന്നിലെന്ന് അനില്‍ അക്കരെ വ്യക്തമാക്കിയില്ല. ഫോണ്‍ ചോര്‍ത്തുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പരാതി. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന പരാതിയുമായി എം.എല്‍.എ എത്തിയത്.