ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അനില്‍ മാധവ് അന്തരിച്ചു. 61 വയസ്സായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍മാധവ് ദവെയുടെ വിയോഗത്തില്‍ അനുശോചിച്ചു.
ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ദവെ പങ്കെടുത്തിരുന്നു.

മധ്യപ്രദേശിലെ ഉജ്ജയ്നിലെ ബഡ്നാഗറില്‍ 1956-ല്‍ ജനിച്ച സ്വദേശിയായ ദവെ ആര്‍.എസ്.എസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

2009 മുതലാണ് മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര സര്‍ക്കാറിന്റെ ജലവിഭവ കമ്മിറ്റി, വിവര-സംപ്രേഷണ വകുപ്പ് ഉപദേശക കമ്മിറ്റി തുടങ്ങിയവയില്‍ അംഗമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മന്ത്രിസഭാ വിപുലീകരണത്തിലാണ് കേന്ദ്ര മന്ത്രിസഭയില്‍ ഇടംനേടിയത്.