Connect with us

kerala

അനിലിനെ ബി ജെ പി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് സഹോദരൻ അജിത് ആൻറണി

എ.കെ.ആന്റണിയെ ഇത്രയും ദുരബലനായി ഇതുവരെ കണ്ടിട്ടില്ലെന്നും മകൻ അജിത് ആന്റണി പറഞ്ഞു

Published

on

ബി.ജെ.പിയിൽ ചേരാനുള്ള അനിൽ ആന്‍റണിയുടെ തീരുമാനം ദുഃഖകരമെന്ന് സഹോദരൻ അജിത് ആൻറണി പ്രതികരിച്ചു.അനിലിനെ ബി,ജെ,പി കറിവേപ്പില പോലെ വലിച്ചെറിയുമെന്നും അജിത് പറഞ്ഞു. അനിൽ ആന്റണി തെറ്റ് തിരുത്തി കോൺഗ്രസിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .അനിലിന്റെ തീരുമാനം കുടുംബത്തിന് വലിയ ആഘാതമായി.എ.കെ.ആന്റണിയെ ഇത്രയും ദുരബലനായി ഇതുവരെ കണ്ടിട്ടില്ലെന്നും മകൻ അജിത് ആന്റണി പറഞ്ഞു.

kerala

ഊട്ടി സഞ്ചാരികൾക്ക് ഇ-പാസ്; കേരളത്തിനടക്കം തിരിച്ചടിയാകും

നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

Published

on

ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിൽ നിന്ന് അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് തിരിച്ചടിയാകും. ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ പ്രധാന മേഖലയിൽ സഞ്ചാരികളുടെ തിരക്കുകാരണം നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ചെന്നൈ ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് സഞ്ചാരികളെ ഇ-പാസ് വഴി നിയന്ത്രിക്കുക. ഊട്ടിയിൽ പ്രതിദിനം രണ്ടായിരം വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി. എന്നിവയെ ചുമതലപ്പെടുത്താനും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

കൊച്ചി മുതൽ മലബാർ മേഖലയിൽ നിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽതന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

നിയന്ത്രണം വരുന്നതിനെ ഊട്ടിയിലെ വ്യാപാരികൾ അടക്കമുള്ളവർ പൊതുവെ സ്വാഗതം ചെയ്യുകയാണ്. അമിതമായ തിരക്ക് അൽപ്പമൊന്നു കുറയ്ക്കാനും വ്യാപാരം സുഗമമാക്കാനും നിയന്ത്രണം സഹായിക്കുമെന്ന് ബൊട്ടാണിക്കൽ ഗാർഡനു സമീപം തെരുവിൽ കച്ചവടം ചെയ്യുന്ന കോയമ്പത്തൂർ സ്വദേശി മുരുഗൻ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി മുരുഗൻ ഊട്ടിയിൽ വ്യാപാരിയാണ്. താരതമ്യേന ചൂട്‌ കൂടുതലായിട്ടും ഈ വർഷം ഇപ്പോൾ ത്തന്നെ നല്ല തിരക്കാണനുഭവപ്പെടുന്നതെന്നും മുരുഗൻ പറഞ്ഞു.

Continue Reading

kerala

മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന; ഒരു തരം വരട്ടുചൊറി; പി.എം.എ സലാം

ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതിൽ അർത്ഥമില്ല.- പി.എം.എ സലാം പറഞ്ഞു.

Published

on

ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങൾക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ആർ.ടി.ഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരെ പ്രയാസപ്പെടുത്തിയ സംഭവമാണ് സമരത്തിന് കാരണമായത്.

കേരളത്തിൽ അങ്ങോളമിങ്ങോളം സി.ഐ.ടി.യു ഉൾപ്പെടെ എല്ലാ സംഘടനകളും സമര രംഗത്തുണ്ടായിരുന്നു എന്നിരിക്കെ മലപ്പുറത്തെ സമരത്തെ മാത്രം ആക്ഷേപിച്ചത് മന്ത്രിയുടെ യഥാർത്ഥ സൂക്കേട് എന്താണെന്ന് വെളിപ്പെടുത്തുന്നതാണ്. ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതിൽ അർത്ഥമില്ല.- പി.എം.എ സലാം പറഞ്ഞു.

വാചകമടിയും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്. ചാനലുകൾക്ക് മുമ്പിൽ വാചകമടിക്കാൻ പ്രത്യേകിച്ച് പണച്ചെലവോ കാര്യക്ഷമതയോ വേണമെന്നില്ല. അഭിനയിക്കാനുള്ള കഴിവുള്ളത് കൊണ്ട് അത് നന്നായി കൈകാര്യം ചെയ്യാൻ താങ്കൾക്ക് സാധിക്കും. ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുവെക്കാൻ പറ്റാത്ത അവസ്ഥയിലാണ്ടുണ്ട്. അതിന്റെ ജാള്യത തീർക്കാനാണ് അപ്രായോഗിക പരിഷ്‌ക്കാരങ്ങളുമായി മന്ത്രി രംഗത്തുവന്നത്.

കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ. ഭാഗ്യവശാലാണ് ഈ സമരത്തിന്റെ പേരിൽ തീവ്രവാദി വിളിയിൽനിന്ന് മലപ്പുറത്തുകാർ രക്ഷപ്പെട്ടത്. മലപ്പുറത്ത് എന്ത് സമരം നടന്നാലും അത് തീവ്രവാദികളാണെന്ന് പറയുന്നത് ഇടതുപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണ്. ആ ഇടത് നയം തന്നെയാണ് മന്ത്രി ഗണേഷ് കുമാറും പിന്തുടരുന്നത്. തിരുവനന്തപുരം മേയറുടെ റോഡ് ഭരണവുമായി ബന്ധപ്പെട്ട വിവാദം മറച്ചുവെക്കാനും കൂടിയാണ് മലപ്പുറത്തെ ചൊറിയുന്നതെന്ന് സംശയിക്കുന്നതായും പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

‘സച്ചിന്‍ദേവ് എംഎല്‍എ ബസിനുള്ളില്‍ കയറി; കണ്ടക്ടർ വിളിച്ചിരുന്നു’: സ്ഥിരീകരിച്ച് എ.എ. റഹീം

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്.

Published

on

മേയര്‍ വിവാദത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയിരുന്നതായി റഹീം സ്ഥിരീകരിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്. ബസിലെ കണ്ടക്ടറുമായി എ.എ. റഹീമിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് റഹീം മാധ്യമങ്ങളെ കണ്ടത്. കണ്ടക്ടര്‍ തന്നെ വിളിച്ചിരുന്നുവെന്ന കാര്യവും റഹീം സമ്മതിച്ചു.

ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എംഎല്‍എ അസഭ്യം പറഞ്ഞെന്നും മേയര്‍ ആര്യ രാജേന്ദ്രനും മോശമായി പെരുമാറിയെന്നുമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറയുന്നത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞിരുന്നു.

അതേസമയം കെഎസ്ആര്‍ടിസി ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ ശക്തമായ ദുരൂഹത നിലനില്‍ക്കുകയാണ്. മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയാറാകാത്തതും മേയറെ സംരക്ഷിക്കുന്ന നിലപാടുകളും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനു പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കെഎസ്ആര്‍ടിസിഡ്രൈവര്‍ യദുവിന്റെ പരാതി പോലീസ് പുനഃപരിശോധിക്കുകയാണ്.

ഡ്രൈവറെ പോലീസില്‍ ഏല്‍പ്പിച്ച മേയറുടെ നടപടി നിയമപരമോ എന്നതാണ് പരിശോധിക്കുന്നത്. സംഭവത്തില്‍ കന്റോണ്‍മെന്റ് എസിപിയോട് ഡിസിപി റിപ്പോര്‍ട്ട് തേടി. യദുവിന്റെ ആദ്യ പരാതിയില്‍ കേസെടുക്കാതിരുന്നത് വിവാദമായിരുന്നു.

 

 

Continue Reading

Trending