kerala
പീഡാനുഭവസ്മരണയില്‍ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു
വിശുദ്ധവാരാചരണത്തിന്റെ അവസാന നാളുകളിലേക്ക് കടക്കുന്ന വിശ്വാസികള്‍ക്കായി ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശു പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയുടെ ഓര്മ പുതുക്കി വിശ്വാസികൾ ഇന്ന് കുരിശിന്റെ വഴി സംഘടിപ്പിക്കുന്നു. വിശുദ്ധവാരാചരണത്തിന്റെ അവസാന നാളുകളിലേക്ക് കടക്കുന്ന വിശ്വാസികള്‍ക്കായി ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
kerala
വോട്ടര്‍ക്ക് നേരിട്ട് എസ്ഐആർ ഫോം നല്‍കിയില്ല; ബിഎല്‍ഒയെ മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ
കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫിസറെ (ബിഎല്‍ഒ) മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ റിമാൻഡ് ചെയ്തു. ബവ്റിജസ് കോർപറേഷൻ ബന്തടുക്ക ഔട്ട്ലെറ്റിലെ എല്‍ഡി ക്ലര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയായ സുരേന്ദ്രനെ ആഡൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയും മർദിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
ബിഎൽഒയുടെ ജോലി തടസ്സപ്പെടുത്തുകയും കോളറിൽ പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. മർദനം സംബന്ധിച്ച് അജിത്ത് ജില്ലാ കലക്ടർക്കും പരാതി നൽകി.
kerala
സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ‘ദിത്വ ചുഴലിക്കാറ്റ്’ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ഞായറാഴ്ചയോടെ വടക്കൻ തമിഴ്നാട് -പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർ തീരത്തേക്ക് മടങ്ങണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും ശ്രീലങ്കയിൽ നാശംവിതച്ചു. രാജ്യത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും 56 പേർ മരിച്ചതായും 21 പേരെ കാണാനില്ലെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി.
കിഴക്കൻ ട്രിങ്കോമലി മേഖലയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും രാജ്യത്ത് നാശം വിതക്കുന്നത്. 12,313 കുടുംബങ്ങളെയും 43,991 പേരെയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചു. 72 മണിക്കൂറിനിടെ 46 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ദ്വീപിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.
kerala
മണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി
രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.
ഇടുക്കി ആനച്ചാലില്‍ മണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സ് എത്തി കയറുകെട്ടിയാണ് സഞ്ചാരികളെ പുറത്തിറക്കിയത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.
ഫയര്‍ഫോഴ്സ് സംഘത്തിലൊരാള്‍ മുകളിലെത്തുകയും സേഫ്റ്റ് ബെല്‍റ്റുകള്‍ ഘടിപ്പിച്ച് കയറുകെട്ടിയാണ് ആളുകളെ പുറത്തിറക്കുന്നത്. ആദ്യം സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് പുറത്തിറക്കിയത്. ക്രൈയിനിന്റെ തകരാണ് സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സെത്തി സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.ഇന്നാല് ഇത് പരാജയപ്പെട്ടതോടെയാണ് ഫയര്‍ഫോഴ്സ് കയര്‍ കെട്ടി കുടുങ്ങിക്കിടന്ന ഓരോരുത്തരെയും രക്ഷപ്പെടുത്തിയത്.150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടന്നിരുന്നത്. രണ്ടുമാസം മുന്‍പാണ് ഇടുക്കി ആനച്ചാലില്‍ സ്കൈ ഡൈനിംങ്ങ് സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. അതേസമയം,സാധാരണയുള്ളതിനാല്‍ കൂടുതല്‍ ഉയരത്തില്‍ ഇന്ന് സ്കൈ ഡൈനിങ്ങ് പ്രവര്‍ത്തിച്ചെന്നും ഇതാണ് സാങ്കേതിക തകരാറിന് കാരണമായതെന്നും പറയപ്പെടുന്നു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

