Connect with us

kerala

അനിലിന്റെരാജി അനിവാര്യമായിരുന്നു: അനുഭാവിയായി പോലും തുടരാനാകില്ല-രാഹുല്‍ മാങ്കൂട്ടത്തില്‍

രാജ്യമെന്നാല്‍ മോദിയല്ലായെന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും , രാഹുല്‍ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആള്‍ കോണ്‍ഗ്രസ്സ് അനുഭാവിയായി പോലും തുടരാന്‍ അര്‍ഹനല്ല.”

Published

on

യൂത്ത് കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ഐ.ടി സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണിയുടെ രാജി അനിവാര്യമായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. അതേസമയം രാജിവെച്ചെങ്കിലും അനിലിന് കോണ്‍ഗ്രസിന്‍രെ അനുഭാവിയായി പോലും തുടരാന്‍ യോഗ്യതയില്ലെന്ന ്ജനറല്‍സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. മീഡിയ കണ്‍വീനര്‍ പദവിയില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും , അവഗണിച്ചും ഒരു മനുഷ്യന്‍ കഴിഞ്ഞ കുറേ മാസങ്ങളായി കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് നടക്കുന്നത് ഇന്ത്യയെ ഒന്നിപ്പിക്കുവാനാണ്.
ബാബ്‌റി മസ്ജിദ് തകര്‍ത്തും , ഗുജറാത്തില്‍ കലാപം നടത്തിയുമൊക്കെ ഇന്ത്യയെ കീറി മുറിച്ച് കൊണ്ടിരിക്കുന്ന ഛിദ്ര ശക്തികള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി ജോഡോ യാത്രയുമായി നടക്കുന്നത്.
കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും സംശയലേശമന്യേ പ്രഖ്യാപിച്ചിരുന്നതുമാണ് ബിബിസി അവരുടെ ഡോക്യുമെന്ററിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത് , ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരന്‍ നരേന്ദ്രമോഡിയാണെന്ന് തന്നെയാണ്. പക്ഷേ അനില്‍ ആന്റണിക്ക് അതൊട്ടും ബോധിച്ചിട്ടില്ല പോലും!
അനില്‍ ആന്റണിയെന്ന പ്രൊഫഷണലിന് തന്റെ അഭിപ്രായം പറയുന്നതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഏതാനും നാള്‍ മുമ്പ് വാര്‍ത്തയില്‍ നിന്നുമറിഞ്ഞത് അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മേധാവിയെന്ന സ്ഥാനം ലഭിച്ചുവെന്നാണ്. അനില്‍ ആന്റണിയുടെ പ്രവര്‍ത്തനത്തിലൂടെ അത്തരമൊരു പദവി അദ്ദേഹം വഹിക്കുന്നതായി തോന്നിയിട്ടില്ല , എങ്കിലും സാങ്കേതികമായി അനില്‍ ആന്റണി കെപിസിസി ഡിജിറ്റല്‍ മീഡിയ ചെയര്‍മാന്‍ പദവി വഹിക്കുന്നുവെങ്കില്‍ ഒരു നിമിഷം പോലും അദ്ദേഹത്തിന് അതില്‍ തുടരാനുള്ള അവകാശമില്ല, അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പാര്‍ട്ടി പുറത്താക്കണം പറയാനൊള്ളു ..
രാജ്യമെന്നാല്‍ മോദിയല്ലായെന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും , രാഹുല്‍ ഗാന്ധിയുടെയും നിലപാട് പിന്തുടരാനാകാത്ത ആള്‍ കോണ്‍ഗ്രസ്സ് അനുഭാവിയായി പോലും തുടരാന്‍ അര്‍ഹനല്ല.”

 

kerala

കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു

റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

Published

on

കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് അപകടത്തില്‍ മരിച്ചത്. റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ചെന്നൈ മെയ്‌ലാണ് ഇടിച്ചത്.

Continue Reading

kerala

കനത്ത മഴ; വയനാട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍

മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

Published

on

വയനാട്ടില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് വൈകിട്ട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കും.

മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കില്‍ നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്‌ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

Continue Reading

kerala

റെഡ് അലര്‍ട്ട്; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.

Published

on

ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയില്‍ എത്തിയാല്‍ രണ്ട് ഷട്ടറുകള്‍ തുറക്കും. കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

Continue Reading

Trending